തൊഴിലുറപ്പ് തൊഴിലാളികളുടെ അടിയന്തിരാവശ്യങ്ങൾ അംഗീകരിച്ച് നടപ്പാക്കണമെന്നാവശ്യപ്പെട്ട് തൊഴിലുറപ്പ് തൊഴിലാളികൾ പാറത്തോട് പോസ്റ്റാഫീസി ലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. സംഘടനയുടെ ജില്ലാ സെക്രട്ടറി ഷമീം അഹമ്മദ് ധർണ്ണ ഉൽഘാടനം ചെയ്തു.പാറത്തോട് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ശശികുമാർ, സിപിഐ എം പാറത്തോട് ലോക്കൽ സെക്രട്ടറി പികെ ബാലൻ, കെഎ സിയാദ്, സിന്ധു മോഹൻ, വിഎം ഷാജഹാൻ, മാർട്ടിൻ തോമസ്, ടി ആർ രവിച ന്ദ്രൻ ,സാജൻ വർഗീസ്, ഷേർളി വർഗീസ് എന്നിവർ സംസാരിച്ചു. കെ എസ് ഇ ബി ഓഫീസ് ജംഗ്ഷനിൽ നിന്നു മാണ് മാർച്ച് ആരംഭിച്ചത്.


+ There are no comments
Add yours