വീട്ട് മുറ്റത്ത് വായനശാല ഒരുക്കി മുൻ വില്ലേജ് ഓഫീസർ

ഔദ്യോഗിക  ജീവിതത്തിൽ നിന്നും വിരമിച്ചശേഷം സ്വന്തം വീട്ട് മുറ്റത്ത് വായനശാല ഒരുക്കി മുൻ വില്ലേജ് ഓഫീസർ. 1890 ൽ ഇറങ്ങിയ മലയാള ദിനപത്രം മുതൽ ഈ വാ യനശാലയിൽ എത്തിയാൽ കാണാൻ കഴിയും. കോട്ടയം മുണ്ടക്കയം സ്വദേശി എ.എ സ്. മുഹമ്മദാണ് തന്റെവീടിനോട് ചേർന്നുള്ള സ്വന്തം കെട്ടിടത്തിൽ മനോഹരമായ ഒരു ലൈബ്രറി ഒരുക്കിയിരിക്കുന്നത്.
ഈ കഴിഞ്ഞ ആഗസ്റ്റ് 26നാണ് 27 വർഷത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷം,  വി ല്ലേജ് ഓഫീസറായിരുന്ന, മുണ്ടക്കയം വണ്ടൻപതാൽ സ്വദേശി എ.എസ്. മുഹമ്മദ്  വി രമിച്ചത്. വിശ്രമ കാലത്ത് എന്താണ് പദ്ധതിയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമാ ണ് സ്വന്തം പ്രവ്യത്തിയിലൂടെ ഇദ്ദേഹം നൽകുന്നത്. പുസ്കങ്ങളും, പഴയ പ്രസദ്ധീ കര ണങ്ങളും പണ്ട് മുതൽ ശേഖരിച്ചിരുന്ന മുഹമ്മദ് ഇതിൻ്റെ സംരക്ഷണത്തിനായി ഒരു വായനശാല നിർമ്മിക്കാൻ തീരുമാനിക്കുകയായിരുന്നു. ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച ശേഷം   സ്വന്തമായി നിർമ്മിച്ച കെട്ടിടത്തിലാണ് വായനശാല പൊ തുജനത്തിനായി തുറന്നത്.
പുസ്തകങ്ങളെ ഏറെ സ്നേഹിച്ചിരുന്ന തന്റെ പിതാവിന്റെ ഓർമ്മയ്ക്കായി അമ്പല ത്തിനാൽ സുലൈമാൻ മെമ്മോറിയൽ പബ്ലിക് ലൈബ്രറി ആന്റ് റീഡിങ് റൂം എന്ന പേരിൽ ഒരുക്കിയിരിക്കുന്ന വായനശാലയിൽ  രണ്ടായിരത്തിഅധികം പുസ്തകങ്ങ ളുടെ ശേഖരമുണ്ട്. പുസ്തകങ്ങൾ വന്ന് കാണുവാനും വായിക്കുന്നതിനുള്ള അവസര വും ഇവിടെ ഒരുക്കിയിട്ടുണ്ട്. പുസ്തകങ്ങൾ നഷ്ടപ്പെട്ടാതിരിക്കാൻ ചെറിയ ഒരു രജി സ്ട്രേഷൻ ഫീസ് മാത്രമാണ് ഇതിനായി ഈടാക്കുന്നത്. 1890 ൽ ഇറങ്ങിയ മലയാള ദിനപത്രം മുതൽ 2019 ൽ ഇറങ്ങിയ വാസ്തവം വരെയുള്ള  ആനുകാലികങ്ങൾ  ഇ ദ്ദേഹത്തിന്റെ ശേഖരത്തിൽ ഉണ്ട്.  സർക്കാർ സേവനത്തിൽ നിന്നും വിരമിച്ച് പുസ്തക ങ്ങളുടെ ലോകത്തേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന അപൂർവ്വം ചില വ്യക്തിത്വങ്ങളിൽ ഒരാളായി മാറുകയാണ് മുൻകാല റവന്യൂ വകുപ്പ് ജീവനക്കാരനായ മുഹമ്മദ്.