തീർഥാടക വാഹനം റോഡ് സൈഡിലെ കലിങ്കിലിടിച്ചു മറിഞ്ഞ് ഒരാൾ മരിച്ചു. കുട്ടി കളടക്കം അഞ്ചു പേർക്ക് പരിക്ക്. കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട റോഡിൽ പുന്നച്ചോ ട് ഭാഗത്ത് ഇന്നലെ പുലർച്ചെ 2.30ന് കർണാടകത്തിൽ നിന്നും വന്ന അയ്യപ്പഭക്തരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. കർണാടക ഷിമോഗ പേപ്പർ ടൗൺ സ്വദേശിയായ പരമേശ് (35) ആണ് മരണമടഞ്ഞത്. പരിക്കേറ്റ കർണാടക ഷിമോഗ സ്വദേശികളായ പ്രമോദ് (26), ശ്രീനിവാസ് (31), ജനാർദ്ദൻ (31), പരമേശിന്‍റെ മക്കളായ പൂർണ്ണ ചന്ദ്ര(10) കാരുണ്യ (ഏഴ്) എന്നിവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.