കാഞ്ഞിരപ്പള്ളി താലൂക്കിൻ്റെ കിഴക്കൻ മേഖലയിൽ പ്രവർത്തിക്കുന്ന ‘സഞ്ചരിക്കുന്ന അനധികൃത മദ്യവിൽപന ‘അവസാനിപ്പിക്കുവാൻ അടിയന്തിര നടപടി സ്വീകരിക്ക ണമെന്ന് സംയുക്ത ചെത്തുതൊഴിലാളി യൂണിയൻ യോഗം ആവശ്യപ്പെട്ടു.
ഇളം കാട്, ഇളംകാട് ടോപ്പ്, ഏന്തയാർ, കണമല ,പമ്പാവാലി, കുഴിമാവ് പ്രദേശങ്ങ ളി ൽ ഓട്ടോറിക്ഷാകളിലും ഇതരവാഹനങ്ങളിലും അനധികൃത വിൽപ്പന വ്യാപകമാണ്. ഇത് കാരണം കള്ളുഷാപ്പുകളിലും മറ്റും കള്ള് വിൽക്കാത്ത സ്ഥിതിയാണ്.ഇത് ചെത്ത് മേഖലയെ തകർക്കുകയാണ്. അനധികൃത മദ്യവിൽപ്പനയ്ക്കെതിരെ എക്സൈസ് ഉ ദ്യോഗസ്ഥർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
കാഞ്ഞിരപ്പള്ളി താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ (സിഐടിയു) മുണ്ടക്കയം ചെത്തുതൊഴിലാളി യൂണിയൻ (എഐടിയുസി) സംയുക്ത യോഗമാണ് ഈ ആവശ്യം ഉന്നയിച്ചത്.പി എസ് സുരേന്ദ്രൻ, പി എൻ ഗോപിനാഥൻ, കെ സി കുമാരൻ, വിനീത്പന മൂട്ടിൽ എന്നിവർ സംസാരിച്ചു.കെ ടി പ്രമദ് അധ്യക്ഷനായി.