ആനക്കല്ല് കുടിവെളള പദ്ധതിയ്ക്ക് തുടക്കമായി

Estimated read time 1 min read
ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജെസ്സി ഷാജന്‍ 20 ലക്ഷവും പഞ്ചായത്ത് മെമ്പര്‍ ബിജു ചക്കാല 5 ലക്ഷവും ഉള്‍പ്പടെ 25 ലക്ഷം രൂപ ഉപയോഗിച്ച് ആനക്കല്ല് ടൗണില്‍  മരോ ട്ടിക്കല്‍ എം.ആര്‍ ഉണ്ണി സൗജന്യമായി വിട്ടുനല്‍കിയ സ്ഥലത്ത് വലിയകുളം നിര്‍മ്മിച്ച് എച്ച്.ഡി പൈപ്പിലൂടെ വേട്ടുവേലി ഭാഗത്ത് തിങ്ങിപാര്‍ക്കുന്ന 100 കണക്കിന് കുടുംബ ങ്ങള്‍ക്ക് വെളളമെത്തിക്കുന്ന ആനക്കല്ല് കുടിവെളള പദ്ധതിയുടെ നിര്‍മ്മാണ  ഉല്‍ഘാ ടനം ജില്ലാ പഞ്ചായത്ത് പൊതുമാരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജെസ്സി ഷാജന്‍ നിര്‍വ്വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്‍റ്  കെ.ആര്‍ തങ്കപ്പന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോളി മടുക്കക്കുഴി, ഡാനി ജോസ്, പഞ്ചായത്ത് അംഗങ്ങ ളായ ബിജു ചക്കാല, വി.എന്‍ രാജേഷ്, റിജോ വാളാന്തറ, ഷാജന്‍ മണ്ണംപ്ലാക്കല്‍ തുട ങ്ങിയവര്‍ സംസാരിച്ചു. ലക്ഷക്കണക്കിന് രൂപ വില വരുന്ന സ്ഥലം സൗജന്യമായി നല്‍ കിയ മരോട്ടിക്കല്‍ എം.ആര്‍ ഉണ്ണിയെ യോഗത്തില്‍ ആദരിച്ചു.

You May Also Like

More From Author