കാഞ്ഞിരപ്പള്ളി ഉപജില്ല കലോത്സവം “ദേവരാഗം” 2023 ഓവറോൾ ചാമ്പ്യൻഷിപ്പ് എകെജെഎം സ്കൂളിന്.നവംബർ 7, 8, 9, 10 തീയതികളിലായി ചിറക്കടവ് വിവിധ സ്കൂ ളുകളിലായി നടന്ന കാഞ്ഞിരപ്പള്ളി ഉപജില്ല കലോത്സവത്തിൽ 497 പോയിൻറ് നേടി കാഞ്ഞിരപ്പള്ളി എകെജെഎം ഹയർസെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് ക രസ്ഥമാക്കി. എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 250 ഓളം കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു.
45 ഇനങ്ങളിൽ എകെജെഎം ഒന്നാം സ്ഥാനം കരസ്ഥമാക്കി. എൽ.പി വിഭാഗത്തിൽ 47 പോയിന്റും യുപി വിഭാഗത്തിൽ 78 പോയിന്റോടുകൂടി ഒന്നാം സ്ഥാനവും ഹൈസ്കൂ ൾ ഭാഗത്തിൽ 175 പോയിന്റോടെ രണ്ടാം സ്ഥാനവും ഹയർ സെക്കൻഡറി ഭാഗത്തിൽ 197 പോയിന്റോടെ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.