ഫലസ്തീൻ കൂട്ടക്കൊലയ്ക്ക് പങ്കാളിത്തം വഹിക്കുന്ന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ഇന്ത്യാ സന്ദർശനത്തിൽ പ്രതിഷേധിച്ചു കൊണ്ട് സാമ്രാജ്യത്വ സയണിസ്റ്റ് ഫാസിസ്റ്റ് കൂട്ടുകെട്ടിനെതിരെ എസ് ഡി പി ഐ കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ ബഹുജന പ്രതിഷേധം സംഘടിപ്പിച്ചു.എസ് ഡി പി ഐ കോട്ടയം ജില്ലാ കമ്മിറ്റിയംഗം അൻസൽ പായിപ്പാട് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
ഫലസ്തീൻ ജനതക്ക് നേരെ ഇസ്രായേൽ നടത്തുന്ന സയണിസ്റ്റ് ഭീകരതക്ക് പൂർണ പിന്തു ണ നൽകുന്ന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിമാരായ ആന്റണി ബ്ലിങ്കനും ലോയ്ഡ് ഓസ്റ്റീ നും  ഇന്ത്യ സന്ദർശിക്കിന്നതിനെ എതിർക്കേണ്ടത് മനുഷ്യത്വം നഷ്ട്ടപെട്ടില്ലാത്ത ഓ രോ പൗരന്റെയും ബാധ്യതയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.കാഞ്ഞിരപ്പള്ളി മ ണ്ഡലം പ്രസിഡന്റ്‌അൻസാരി പത്തനാട് അധ്യക്ഷത വഹിച്ച പരിപാടിയിൽ മണ്ഡലം സെക്രട്ടറി വി എസ് അഷ്‌റഫ്‌ സ്വാഗതം ആശംസിച്ചു,മണ്ഡലം കമ്മിറ്റിയഗം സിയാജ് വട്ടകപ്പാറ നന്ദി രേഖപ്പെടുത്തി. മണ്ഡലം വൈസ് പ്രസിഡന്റ്‌ അലി അക്ബർ, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി മുഹമ്മദ് നൂഹ് തുടങ്ങിയവർ നേതൃത്വം നൽകി.