കെ കെ റോഡിൽ കോട്ടയം കളത്തിപ്പടിയിൽ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

Estimated read time 1 min read

മണർകാട് കാവുംപടി സ്വദേശി കിഴക്കേതിൽ അജോയ് വർഗീസാണ് (47) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.ബൈക്കിൽ സഞ്ചരിക്കവേ കളത്തിപ്പടിയിൽ വച്ച് റോഡരികിൽ നിർത്തിയിട്ട പിക്കപ്പ് വാനിന്റെ ഡോർ അശ്രദ്ധമായ തുറന്നതിനെ തുടർന്ന് റോഡിൽ വീണ അജോയിയുടെ ശരീര ത്തിലൂടെ പിന്നാലെ എത്തിയ ബസ് കയറിയിറങ്ങുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ കോട്ടയം മെഡിക്കൽ കോളേജ് ആശു പത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും ഇന്നലെ അർദ്ധ രാത്രിയോടെ മരിച്ചു.കോട്ടയം ഭാ ഗത്ത് നിന്ന് മണർകാട് ഭാഗത്തേക്ക് പോകുകയായിരുന്നു ബൈക്ക്. ഈ സമയം സ മീ പത്തെ ഹോട്ടലിലേക്ക് മുട്ടയുമായി എത്തിയ എയ്സ് പിക്കപ്പ് വാൻ.

ഷേർളിയാണ് അജോയിയുടെ ഭാര്യ.മകൻ :- അലൻ (വിദ്യാർത്ഥി).കൂരോപ്പട ചെന്നാമ റ്റം കിഴക്കേതിൽ വീട്ടിൽ വർഗീസിന്റെയും (വിമുക്തഭടൻ ) ഏലിയാമ്മയുടെയും മകനാണ്.

You May Also Like

More From Author