മുണ്ടക്കയം പനക്കച്ചിറയിൽ തീർഥാടക വാഹനം ഇടിച്ച് പാതയോരത്ത് കൂടി സഞ്ചരി ക്കുകയായിരുന്ന 88കാരി മരിച്ചു. വെള്ളിയാഴ്ച്ച രാവിലെ 9.30ന് ആയിരുന്നു അപക ടം. പനക്കച്ചിറ 504 കോളനി ഭാഗത്ത് പുതു പറമ്പിൽ തങ്കമ്മ യെയാണ് തീർഥാടകർ സഞ്ചരിച്ച വാഹനം ഇടിച്ചത്. ഇടിച്ച വാഹനം നിർത്താതെ പോയി. റോഡിൽ കൈ തച്ചക്ക വിൽക്കുന്നവരാണ് അപകടം കാണുകയും, ഓടിയെത്തി തങ്കമ്മയെ ആശുപ ത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാ നാ യില്ല. പാതയോരത്ത് കൂടി സഞ്ച രിക്കുകയായിരുന്ന തങ്കമ്മ. ഇടിച്ചിട്ട വാഹനം കണ്ടെത്തനായിട്ടില്ല.

മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ശനിയാഴ്ച സംസ്ക്കരിക്കും.  പരേതനായ ഐപ്പാണ് തങ്കമ്മയുടെ ഭർത്താവ്. മക്കൾ: രാജു, ഷേർളി, ലിസി.