മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതി ട്രെയിനിൽ നിന്ന് ചാടി മരിച്ചു

Estimated read time 0 min read

ആറു വയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതി ട്രെയിനിൽ നിന്ന് ചാടി മരിച്ചു.മാവേലിക്കര പുന്നമൂട്  ആനക്കുട്ടിൽ മകൾ നക്ഷത്രയേ വെട്ടികൊല പ്പെ ടുത്തിയ കേസിലെ പ്രതി പിതാവ് ശ്രീമഹേഷാണ് ട്രെയിനിൽ നിന്നും ചാടി മരിച്ചത്.

ആലപ്പുഴ കോടതിയിലെ വിചാരണ കഴിഞ്ഞ് തിരികെ കൊണ്ടുപോകുമ്പോൾ ശാസ്താ കോട്ടക്ക് സമീപത്ത് വച്ചാണ് ട്രയിനിൽ നിന്നു ചാടി മരിച്ചത്.കഴിഞ്ഞ ജൂൺ 7 നാണ്  രാത്രിയാണ് മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്രയെ (6) മഴു ഉപയോഗിച്ചു അച്ഛൻ ശ്രീമഹേഷ് കൊലപ്പെടുത്തിയത്.

മകളെ വെട്ടിക്കൊലപ്പെടുത്തിയശേഷം പ്രതി സ്വന്തം അമ്മയെയും വെട്ടിപ്പരുക്കേൽ പ്പിച്ചിരുന്നു.കേസിൽ അറസ്റ്റിലായി റിമാൻഡിലായതിനുപിന്നാലെ മാവേലിക്കര സബ് ജയിലിൽവച്ച് പ്രതി കഴുത്തു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു.പ്രതിയുടെ ഭാര്യ നേരത്തേ ആത്മഹത്യ ചെയ്തിരുന്നു.

You May Also Like

More From Author