പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കൂരാലി മഞ്ചക്കുഴി കവലയിൽ തിർ ത്ഥാടകർ സഞ്ചരിച്ച വാഹനവും ബൈക്കും കൂട്ടിയിച്ച് ബൈക്ക് യാത്രികനായിരുന്ന പാലാ കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ മരിച്ചു.പുനലൂർ മൂവാറ്റുപുഴ സം സ്ഥാനപാതയിലെ പൊൻകുന്നം മഞ്ചക്കുഴിയിലാണ് ആദ്യ സംഭവം നടന്നത്. പാലാ കെ എസ് ആർ ടി സി ഡിപ്പോയിലെ ഡ്രൈവറായ കൂരാലി മാളിയേക്കൽ അനിൽ( 51 പൊന്നുണ്ണി ) രാവിലെ 3:45 ഓടെ ഡ്യൂട്ടിക്കായി പോകും വഴിയാണ് അപകടം നടന്ന ത്.
അനിൽ സഞ്ചരിച്ചിരുന്ന ബൈക്കിൽ എതിരെ വന്ന തീർത്ഥാടകരുടെ മിനി ബസ് നി യന്ത്രണംവിട്ട അനിലിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻതന്നെ അനിലിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്കിൽ ഇടിച്ച മിനി ബസ് നിർത്താതെ പോകുവാൻ ശ്രമിച്ചെങ്കിലും പത്രങ്ങളു മായി വന്ന ഏജൻറ് ശിഹാബുദ്ധീൻ ബസ് തടഞ്ഞുനിർത്തി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.