ഭരണങ്ങാനത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. ഗർഭിണി അടക്കം നിരവധി പേർക്ക് പരിക്ക്. പാലാ ഈരാറ്റുപേട്ട റോഡിൽ ഭരണങ്ങാനത്താണ് സ്വകാര്യ ബസ് റോഡിൽ തെന്നി തലകീഴായി മറിഞ്ഞത്.

ഇന്ന് രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം.എറണാകുളത്തു നിന്നും ഈരാ റ്റുപേട്ടയിലേക്ക് വരികയായിരുന്ന ക്രിസ്റ്റീന എന്ന സ്വകാര്യ ബസാണ് ഭരണങ്ങാനം മേ രിഗിരി ആശുപത്രിയ്ക്കും, പെട്രോൾ പമ്പിനും ഇടയിൽ അപകടത്തിൽപ്പെട്ടത്.ഒരു ഗർഭിണി അടക്കം 11 പേർക്ക് അപകടത്തിൽ പരിക്കേറ്റു.

മഴ പെയ്തു കിടന്ന റോഡിൽ ബസ് തെന്നിയാണ് അപകടം ഉണ്ടായത്.ബസ് മൂന്ന് തവണ മറിഞ്ഞതായി ദൃക്സാക്ഷികൾ പറഞ്ഞു.പരിക്കേറ്റവരെ തൊട്ടടുത്തുള്ള സ്വകാര്യ ആ ശു പത്രിയിൽ പ്രവേശിപ്പിച്ചു.മഴ പെയ്തതോടെ റോഡിൽ വാഹനങ്ങളിൽ നിന്ന് മറ്റോ വീണ് പരന്ന ഓയിൽ നിന്ന് തെന്നലുണ്ടായി ബസ് നിയന്ത്രണം തെറ്റിയതായിരിക്കാ മെന്നാണ് നാട്ടുകാർ പറയുന്നത്.