കാഞ്ഞിരപ്പള്ളി സെൻട്രൽ സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ഇലക്ഷൻ ഈ മാസം 28 ന്

Estimated read time 1 min read
Share :

കാഞ്ഞിരപ്പള്ളി സെൻട്രൽ സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ഇലക്ഷൻ ഈ മാസം 28 ന് നടക്കും. ഇതിൻ്റെ ഭാഗമായി നാമനിർദ്ദേശ പത്രികാ സമർപ്പണം ആരംഭിച്ചു. എൽ.ഡി.എഫ്, യു.ഡി എഫ് പാനലുകൾ തമ്മിലാണ് മൽസരം. എൽഡിഎഫ് പാനൽ തർക്കം കൂടാതെ പൂർത്തികരിച്ചപ്പോൾ സുനിൽ തേനംമാക്കൽ നയിക്കുന്ന പാനലിൽ ജനറൽ സീറ്റിലും യുവജന മണ്ഡലത്തിലും തർക്കം തുടരുകയാണ്.

17 ന് പത്രികാ പിൻവലിക്കുവാനുള്ള അവസാന തീയതിക്ക് മുമ്പായി തർക്കം അവസാനിപ്പിക്കുവാൻ ചർച്ചകൾ നടന്നു വരികയാണ്. ഒന്നിലധികം പേരാണ് ഈ സീ റ്റുകൾക്കായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. നിലവിൽ സുനിൽ തേനംമാക്കൽ, നിബു ഷൗക്കത്ത്, വനിതാ മണ്ഡലത്തിൽ മൽസരിക്കുന്ന നസീമാ ഹാരിസ്, സിജാ സക്കീർ, സിൻഷാ അഷറഫ്, സംവരണ മണ്ഡലത്തിൽ മൽസരിക്കുന്ന രാജു മറ്റത്തിൽ എന്നിവരുടെ സീറ്റുകളാണ് ഉറപ്പിച്ചിട്ടുള്ളത്.

എൽഡിഎഫിൽ ജനറൽ മണ്ഡലത്തിൽ പി.കെ. നസീർ, സുബിൻ സലീം, ബി.ആർ അൻഷാദ്, പി.എം ഈസാ (സലീം അമരീസ് ), ഇ.എസ് കാസിം, ഹാഫിസ് ലത്തീ ഫ് തേനംമാക്കൽ എന്നിവരു നിക്ഷേപ മണ്ഡലത്തിൽ പി.എ.താഹയും സംവരണ മണ്ഡലത്തിൽ റ്റി.കെ ജയനും വനിതാ മണ്ഡലത്തിൽ നിസാ സലീം, നെജി പി. കെ, അനീനാ സുലൈമാൻ എന്നിവരാണ് മൽസര രംഗത്തുള്ളത്.

മുൻ ഭരണ സമിതി അംഗങ്ങളായ ഷക്കീലാ നസീർ, പി.എ. ഷമീർ, സക്കീർ കട്ടുപ്പാറ, റ്റി.എസ് രാജൻ, രാജു ഈട്ടിക്കൽ എന്നിവർ 3 തവണ കാലാവധി പൂർത്തിയായ തിനാൽ ഇനി മൽസരിക്കാനാവില്ല. 28ന് കാഞ്ഞിരപ്പള്ളി മൈക്കാ സ്കൂളിൽ വെച്ചാണ് തിരഞ്ഞെടുപ്പ് . 15 നാണ് സ്കൂട്ടണി.

Share :

You May Also Like

More From Author

+ There are no comments

Add yours