കാറും സ്കൂട്ടറും കൂട്ടിയിടിച്ച് കാഞ്ഞിരപള്ളി മണ്ണാറക്കയം സ്വദേശി മരിച്ചു

Estimated read time 0 min read
Share :
കാഞ്ഞിരപ്പള്ളി മണ്ണാറക്കയം പൂണ്ണത്തിൽ നിവിൻ പ്രകാശ് (22) ആണ് മരിച്ചത്. കടു ത്തുരുത്തി കുറുപ്പുംതറക്ക് സമീപം വെളുപ്പിന് രണ്ടരയോട് കൂടിയായിരുന്നു അപക ടം. തണ്ണീർമുക്കത്തു പോയി തിരിച്ച് വരും വഴി നിവിൻ സഞ്ചരിച്ച സ്കൂട്ടറും എതിരെ വന്ന കാറും തമ്മിൽ ഇടിച്ചാണ് അപകടമുണ്ടായത്. നിവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും വെളുപ്പിന് അഞ്ചരയോടെ മരണം സംഭവിക്കുകയായിരുന്നു. സംസ്ക്കാരം നാളെ രാവിലെ 11 മണിക്ക് വീട്ട് വളപ്പിൽ.
മാതാവ് മിനി. സഹോദരിമാർ: നിമിഷ, നിജീഷ.
Share :

You May Also Like

More From Author