ഓട്ടോയുടെ പിന്നിൽ കാറിടിച്ച് പരിക്കേറ്റ്ചികിത്സയിൽ കഴിഞ്ഞിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു

Estimated read time 0 min read
ഓട്ടോയുടെ പിന്നിൽ കാറിടിച്ച് പരിക്കേറ്റ്ചികിത്സയിൽ കഴിഞ്ഞിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. കനകപ്പലം ശ്രീനിപുരം പോട്ടയിൽ വിജയൻ (57) ആണ് മരിച്ചത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച രാവിലെ ഒൻപതുമണിയോടെ മറ്റന്നൂർക്കര ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. വിജയൻ ഓടിച്ചിരുന്ന ഓട്ടോ മറ്റന്നൂർക്കരയിൽ നിർത്തി ആളെ കയറ്റുന്നതിനിടയിൽ പിന്നാലെ വന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാത ത്തിൽ തൊട്ടടുത്ത കടയുടെ വരാന്തയിലേക്ക് ഓട്ടോ ഇടിച്ചു കയറി. വിജയനെ ഉടൻ തന്നെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആ ശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാവിലെയോടെ മരണം സംഭവിക്കുക യായിരുന്നു. സംസ്കാരം   ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് പിആർഡിഎസ് കനകപ്പലം ശാഖ ശ്മാനത്തിൽ. ഭാര്യ : സുജാത. മക്കൾ : വൈശാഖ്, വിശാഖ്.

You May Also Like

More From Author