ഭിന്നശേഷിക്കാരനായ സർക്കാർ ഉദ്യോഗസ്ഥൻ വോട്ട് ചെയ്യാതെ മടങ്ങി

0
78

വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിൽ വീൽചെയറോ അനുബന്ധ സൗകര്യങ്ങളോ ഒരു ക്കിയില്ല ഭിന്നശേഷിക്കാരനായ സർക്കാർ ഉദ്യോഗസ്ഥൻ വോട്ട് ചെയ്യാതെ മടങ്ങി ഇടു ക്കിയിൽ ലോക്സഭ മണ്ഡലത്തിൽ പെരുവന്താനം പഞ്ചായത്തിൽ പതിനാലാം വാർഡി ൽ ബൂത്ത് നമ്പർ 122 ലാണ് ഭിന്നശേഷിക്കാരൻ വോട്ട് ചെയ്യാൻ സൗകര്യം ഇല്ലാത്ത തു ടർന്ന് മടങ്ങേണ്ടിവന്നത്. പെരുവന്താനം കൊടുകുത്തിയിൽ മുടത്തി പ്ലാക്കൽ വിട്ടിൽ ബിനു .എം.കോശിയാണ് വോട്ട് ചെയ്യാതെ മടങ്ങിയത്.

കുടുംബസമേതം വോട്ട് ചെയ്യാൻ ഭിന്നശേഷി സൗകര്യമൊരുക്കിയ കാറിൽ സ്വന്തമാ യി ഡ്രൈവ് ചെയ്‌താണ് മുണ്ടക്കയം ഈസ്റ്റ് ഡി പോൾ സ്കൂളിൾ ഒരുക്കിയ 122-ാം ബൂ ത്തിൽ എത്തിത്. കാറിൽ നിന്നും പോളിംഗ് ബൂത്തിലേയ്ക്ക് വരെ പോകാൻ വിൽ ചെ യർ ആവശ്യപ്പെട്ടു. എന്നാൽ വീൽചെയറോ മറ്റ് സൗകര്യങ്ങളോ ഒരുക്കാത്തതിനെ ത്തുടർന്ന് ബിനു വോട്ട് ചെയ്യാതെ വീട്ടിലേക്ക് തന്നെ മടങ്ങുകയായിരുന്നു. ഭിന്നശേ ഷി ക്ക് മതിയായി സൗകര്യം പോളിംഗ് സ്റ്റേഷനിൽ ഒരുക്കിയെന്ന ഇലക്ഷൻ കമ്മിഷ ൻ്റെ പ്രഖ്യാപനം നടപ്പായില്ല.