സംസ്ഥാന ഇറിഗേഷൻ വകുപ്പിന്റെ 20 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ച് മണിമലയാറി ന്റെ തീരത്ത് കുന്നത്ത് പുഴയിൽ ചെറുവള്ളി ശ്രീദേവി ക്ഷേത്രത്തിന്റെ ആറാട്ട് കട വിൽ സംരക്ഷണഭിത്തിയും പടികളുടെയും നിർമ്മാണ ഉദ്ഘാടനം ഡോക്ടർ എൻ ജയ രാജ് എംഎൽഎ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജിപാമ്പൂരി, വികസന കാര്യ ചെയർമാൻ സുമേഷ്ആൻഡ്രൂസ്, പഞ്ചായത്ത് അംഗങ്ങളായ അഭിലാഷ് ബാബു, ഗോപി പാറാത്തോട്, അനിരുദ്ധൻ നായർ, ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫീസർ അശോക് കുമാർ ക്ഷേത്ര ഉപദേശക സമിതി അംഗങ്ങൾ വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.