സ്ഥാനാര്‍ഥികള്‍ക്കെതിരെ വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണ് യുഡിഎഫ് നടത്തുന്നതെന്ന് സഹകരണ ജനാധിപത്യ മുന്നണി

Estimated read time 1 min read

കാഞ്ഞിരപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ ക്കെ തിരെ വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണ് യുഡിഎഫ് നടത്തുന്നതെന്ന് സഹകരണ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതിന് സഹ കാരികള്‍ 24-ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മറുപടി നല്‍കും. ബാങ്കിനോടുള്ള സഹ കാരികളുടെ വിശ്വാസം കാത്ത് സൂക്ഷിക്കുന്നതിനും അഴിമതിക്ക് കൂട്ട് നില്‍ക്കാന്‍ താത്പര്യമില്ലാത്തതിനാലുമാണ് ബാങ്ക് ഭരണസമിയംഗങ്ങള്‍ രാജിവെച്ചത്. കൃത്യമായ രേഖകള്‍ സമര്‍പ്പിക്കാതെ യു.ഡി.എഫിലെ ബാങ്ക് ഭരണസമിതിയംഗം വായ്പ എടുത്തി രുന്നു. ഇതിന് ബാങ്ക് പ്രസിഡന്റും കൂട്ട് നിന്നു. ഇവയുടെ കൃത്യമായ രേഖകള്‍ തങ്ങളു ടെ കൈവശമുണ്ട്. അഴിമതിക്ക് കൂട്ട് നില്‍ക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. ജപ്തി നടപടി നേ രിടുന്ന സ്ഥാനാര്‍ഥികള്‍ യു.ഡി.എഫ്. പാനലിലും മത്സരിക്കുന്നുണ്ട്.

പേരെടുത്ത് പറഞ്ഞ് ഞങ്ങള്‍ സ്ഥാനാര്‍ഥികളെ വ്യക്തിഹത്യ ചെയ്യാനില്ല. ജനാധിപത്യ പരമായി തിരഞ്ഞെടുപ്പിനെ നേരിടാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഇതിനായി സഹകാ രികള്‍ക്കിടയിലേക്ക് എത്തിയാണ് വോട്ട് ചോദിക്കുന്നത്. തെറ്റായ പ്രചാരണങ്ങള്‍ നട ത്തി വെറുപ്പിന്റെ രാഷ്ട്രീയം തിരഞ്ഞെടുപ്പില്‍ നടത്തുന്നത് നല്ല പ്രവണതയല്ല. സ്ഥാ നാര്‍ഥികളോ സ്ഥാനാര്‍ഥിയുമായി ബന്ധമുള്ളവരോ ലോണ്‍ എടുക്കുന്നത് സാധാരണ കാര്യമാണ്. ഇത് തിരഞ്ഞെടുപ്പ് വിഷയമാക്കേണ്ട ആവശ്യമില്ല.  രാഷ്ട്രീയ സേവന മേഖലകളില്‍ മികച്ച പ്രകടനം നടത്തുന്ന 11 സ്ഥാനാര്‍ഥികളെയാണ് സഹകരണ ജനാധിപത്യ മുന്നണി അവതരിപ്പിച്ചിരിക്കുന്നതെന്നും ഇവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സ്ഥാനാര്‍ഥികളായ ആന്റണി മാര്‍ട്ടിന്‍, ജേക്കബ് സക്കറിയ, അഡ്വ. പി.ആര്‍. ചന്ദ്രബാബു, ജോളി മടുക്കക്കുഴി, റിജോ വാളാന്തറ, ജോബ് കെ. വെട്ടം, ജോഷി തോമസ് അഞ്ചനാട്ട്, ടി.ജെ. മോഹനന്‍, ജെസി ഷാജന്‍, കെ.ജി. അമ്പിളി, റാണി മാത്യു തുടങ്ങിയവര്‍ പത്രസമ്മേളത്തില്‍ പങ്കെടുത്തു.

You May Also Like

More From Author