EDUSPHERE 2024 എഡ്യൂക്കേഷൻ എക്സ്പോ ഒന്നാം പതിപ്പ് വിജയകരം

Estimated read time 1 min read

അസർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കരിയർ അക്കാദമിയുടെയും സിജിയുടെയും സഹകരണത്തോടെ EDUSPHERE 2024 എന്ന പേരിൽ കാഞ്ഞിരപ്പള്ളിയിൽ എഡ്യൂക്കേഷൻ എക്സ്പോ സംഘടിപ്പിച്ചു.

മെഡിക്കൽ, പാരാമെഡിക്കൽ, എൻജിനീയറിങ്, പോളിടെക്നിക്, ആർട്സ് ആൻഡ് സയൻസ്, ബീഫാം, നഴ്സിംഗ്, സ്റ്റഡി എബ്രോഡ്, എൻട്രൻസ് കോച്ചിംഗ് തുടങ്ങി വൈ വിധ്യമാർന്ന നിരവധി കോഴ്സുകൾ പഠിപ്പിക്കുന്ന ദക്ഷിണേന്ത്യയിലെ 30ലധികം പ്രമുഖ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ EDUSPHERE 2024 എന്ന പേരിൽ സംഘടിപ്പിച്ച എ ഡ്യൂക്കേഷൻ എക്സ്പോയിൽ ഉണ്ടായിരുന്നു. ഇതോടൊപ്പം മുന്നൂറിലധികം കോഴ്സുകളെയും ആയിരത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളെയും നൂറ്റിഅമ്പതോ ളം എൻട്രൻസ് ടെസ്റ്റുകളെയും കുറിച്ച് പരിചയപ്പെടുത്തുന്ന കരിയർ എക്സിബിഷനും നടന്നു.വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി കരിയർ സെമിനാർ, വി വിധ മേഖലകളിൽ ഉന്നത വിജയം നേടിയവർ അനുഭവങ്ങൾ പങ്കുവെക്കുന്ന എക്സ്പെർട്ട് ടോക്സ്, വിവിധ സ്ഥാപന അധികൃതരുമായി നേരിട്ട് സംവദിക്കാനുള്ള അവസരം, സംശയനിവാരണത്തിന് കരിയർ കൗൺസിലർമാരുമായുള്ള ടേബിൾ ടോക്ക് തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് മേളയുടെ ഭാഗമായി ഒരുക്കിയിരു ന്നത്.

എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും മികച്ച വിദ്യാഭ്യാസ കരിയർ അവസരങ്ങൾ ലഭ്യമായ എക്സ്പോയിൽ സ്പോട്ട് രജിസ്ട്രേഷൻ വഴിയായിരുന്നു പ്രവേശനം. രാവിലെ ഒൻപതിന് ആരംഭിച്ച എക്സ്പോ ചീഫ് വിപ്പ് ഡോ.എൻ ജയരാജ് ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ഡാനി ജോസ്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുമി ഇസ്മായിൽ ,പഞ്ചായത്തംഗങ്ങളായ ജോണിക്കുട്ടി മഠത്തിനകം, ബി.ആർ അൻഷാദ്, അൻവർ അൻസാരി, അൻവർ അൻസാരി, ശൈഖ്‌ ഹസ്സൻ ഖാൻ, പി എം ഷഫീക്, ജെറീഷ് , മുജീബ് റഹ്മാൻ, റിയാസ് കാൽട്സ്, കെ പി ഷംസുദീൻ,ഫസിലി ചെറുകര, ഷിജു കളരിക്കൽ എന്നിവർ സന്നിഹിതരായിരുന്നു.

You May Also Like

More From Author

+ There are no comments

Add yours