അധ്യാപക കൂട്ടായ്മയിലെ ഭക്ഷ്യമേള ശ്രദ്ധേയമായി

Estimated read time 0 min read
കാഞ്ഞിരപ്പള്ളി സെന്‍റ് മേരീസ് ജിഎച്ച്എസ്എസിൽ നടക്കുന്ന യുപി വിഭാഗം അധ്യാപകരുടെ അവധിക്കാല പരിശീലന പരിപാടിയുടെ ഭാഗമായി സാമൂഹ്യശാ സ്ത്ര വിഭാഗം അധ്യാപകരുടെ നേതൃത്വത്തിൽ ഭക്ഷ്യമേള നടത്തി. നാടൻ വിഭവങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് അധ്യാപകർ സ്വയം വീട്ടിൽ നിന്ന് തയാറാ ക്കി വന്ന 150 ഓളം വിഭവങ്ങൾ ഭക്ഷ്യമേളയുടെ തിളക്കംകൂട്ടി.
പാക്കറ്റ് ഭക്ഷണങ്ങളുടെ അമിത പ്രാധാന്യം നിലനിൽക്കുന്ന കാലഘട്ടത്തിൽ പുതിയ തലമുറയിലേക്ക് ആരോഗ്യകരമായ ഭക്ഷണശീലം വളർത്തിയെടുക്കുന്നതി നുള്ള സന്ദേശം നൽകുന്നതിനുവേണ്ടിയാണ് ഇത്തരത്തിൽ ഭക്ഷ്യമേള സംഘടിപ്പിച്ചത്. ഇതിന്‍റെ തുടർ പ്രവർത്തനങ്ങൾ ഈ വർഷം സ്കൂളുകളിൽ കുട്ടികളെ പങ്കെ ടുപ്പിച്ചുകൊണ്ട് ഉണ്ടായിരിക്കും.
കാഞ്ഞിരപ്പള്ളി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സുൽഫിക്കർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ കാഞ്ഞിരപ്പള്ളി ബിപിസി അജാസ് വാരിക്കാടൻ, സെന്‍റ് മേരീസ് സ്കൂ ൾ ഹെഡ്മിസ്ട്രസ് മിനിമോൾ ജോസഫ്, ജനറൽ കൺവീനർ എസ്. രാഹുൽ എന്നിവർ പ്രസംഗിച്ചു. ഭക്ഷ്യമേളയിലെ വിഭവങ്ങൾ  യുപി വിഭാഗത്തിലെ 350ൽ പരം അധ്യാപകർക്കുമായി പങ്കുവയ്ക്കാൻ കഴിഞ്ഞതിന്‍റെ ചാരിതാർഥത്തിലാണ്  സാമൂഹ്യശാസ്ത്ര അധ്യാപകർ.

You May Also Like

More From Author

+ There are no comments

Add yours