ഒരിറ്റ് കുടിവെള്ളത്തിനായി വലയുന്നവർക്ക് ദൈവതുല്യനാണ് കുട്ടപ്പൻചേട്ടൻ

Estimated read time 1 min read

ചിറക്കടവ് സ്വദേശിയായ വി ടി ചെറിയാൻ എന്ന കുട്ടപ്പൻചേട്ടൻ ഒരിറ്റ് കുടിവെള്ളത്തിനായി വലയുന്നവർക്ക് ദൈവതുല്യനാണ്. ഒന്നും രണ്ടുമല്ല ആയിരക്കണ ക്കിന് കിണറുകൾക്കും, കുഴൽ കിണറുകൾക്കും സ്ഥാനം കണ്ടയാളാണ് ഇദ്ദേഹം. ഈ വേനൽക്കാലത്തും കുട്ടപ്പൻചേട്ടൻ തിരക്കിലാണ്.

 

വേനൽക്കാലമായാൽ പിന്നെ കുട്ടപ്പൻചേട്ടൻ തിരക്കിലാണ്. കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നവർക്കിടയിൽ ഒരു ദൈവദൂതനെപ്പോലെ അദ്ദേഹം എത്തും. കിണറിനും, കുഴൽക്കിണറിനുമൊക്കെ സ്ഥാനം നിർണയിച്ച് നൽകും. മധ്യതിരു വിതാംകൂറിന്റെ മലനാടുകളിൽ എല്ലാം ഇദ്ദേഹം ഇപ്പോൾ സുപരിചതനാണ് .ഒ ന്നും രണ്ടു മല്ല ആയിരകണക്കിന് കിണറുകൾക്കും കുഴൽ കിണറുകൾക്കും ഇദ്ദേഹം സ്ഥാനം കണ്ടു കഴിഞ്ഞു.ചിറക്കടവ് വാറ്റുകാട്ടിൽ വി.ടി. ചെറിയാൻ എന്ന കു ട്ടപ്പൻ 47 വർഷമായി കിണറുകൾക്ക് സ്ഥാനം കണ്ട് തുടങ്ങിയിട്ട്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഇദ്ദേഹം സ്ഥാനം കണ്ട കിണറുകളും, കുഴൽ കിണറു കളുമെല്ലാം ഈ വേനൽക്കാലത്തും ജലസമൃദ്ധമാണ്. പണ്ട് കിണറുകൾക്കായിരുന്നു സ്ഥാനം കണ്ടിരുന്നതെങ്കിൽ ഇപ്പോൾ കുഴൽക്കിണറുകളാണ് ഏറെ.

You May Also Like

More From Author

+ There are no comments

Add yours