കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്ക്. യുഡിഎഫ് റബർ കർഷകർക്ക് വേണ്ടി നൂതന പദ്ധതികൾ തയ്യാറാക്കും.
ഈ മാസം ഇരുപത്തിനാലാം തീയതി നടക്കുന്ന കാഞ്ഞിരപ്പള്ളി സർവീസ് സഹകര ണ ബാങ്ക് തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയാൽ വില തകർച്ച മൂലം ബുദ്ധിമുട്ടിലായ റബ്ബർ കർഷകരെ സഹായിക്കുന്നതിന് വേണ്ടി നൂതന പദ്ധതി കൾ ആരംഭിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മേഖലയിലെ ഇതര സഹകരണ സംഘങ്ങളുമായി ചേർന്ന് റബറിന്റെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനവും വിപണവുമാണ് വിഭാവനം ചെയ്യുന്നത്.
കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്ക് ഭരണസമിതിക്ക് രണ്ടുവർഷം കൂടി കാ ലാവധി ബാക്കിനിൽക്കെ അഞ്ച് എൽഡിഎഫ് അംഗങ്ങൾ രാജിവച്ചുകൊണ്ട് അഡ്മിനി സ്ട്രേറ്റീവ് ഭരണം കൊണ്ടുവരികയും ബാങ്കിനും സഹകാരികൾക്കും ബാധ്യതയായി മാറിയ തെരഞ്ഞെടുപ്പ് അടിച്ചേൽപ്പിക്കുകയും ചെയ്തതിന്റെ പിന്നിൽ എൽ ഡി എഫ് സ്ഥാനാർത്ഥികളുടെ അധികാരമോഹം മാത്രമാണ് എന്ന് യുഡിഎഫ് നേതാക്കൾ ആ രോപിച്ചു.
1969 ലെ കേരള സഹകരണ നിയമത്തിൽ ഭേദഗതി വരുത്തി വായ്പാ സംഘങ്ങളിൽ ഭ രണസമിതി അംഗങ്ങൾക്ക് മൂന്ന് ടേം വ്യവസ്ഥ (കരട് ബില്ലിൽ രണ്ട് ടേം) ചെയ്യുന്ന വ കുപ്പ് ഉൾപ്പെടുന്ന കേരള സഹകരണ സംഘം ഭേദഗതി നിയമം  (വകുപ്പ് 28 ഉപവകുപ്പ് 2A)  2022 ഡിസംബർ 12 ന് കേരള സർക്കാർ നിയമസഭയിൽ അവതരിപ്പിക്കുകയും തുടർന്ന് 2023 ആഗസ്റ്റ് ആദ്യവാരം ആരംഭിച്ച നിയമസഭാ സമ്മേളനത്തിൽ പാസ്സാ ക്കു ന്നതിന് ലിസ്റ്റ് ചെയ്യുകയും ചെയ്തു. നിയമം പാസ്സാകുന്ന സാഹ്ചര്യത്തിൽ നിലവിലെ LDF അംഗ ളായ ജോളി മടുക്കക്കുഴി, ജെസി ഷാജൻ, റാണി മാത്യു എന്നിവർക്ക് 2025 ൽ യഥാക്രമം നടക്കേണ്ടിയിരുന്ന ബാങ്ക് തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ കഴിയില്ല. ഈ സാഹ് ചര്യത്തിലാണ്  LDF അംഗങ്ങൾ നിയമം പാസ്സാകുന്നതിന് തൊട്ടുമുൻപ് ഭര ണ സമിതി അംഗത്വം രാജിവെച്ച് തങ്ങളുടെ സ്വാർത്ഥ താൽപ്പര്യങ്ങൾക്കു വേണ്ടി തി രഞ്ഞെടുപ്പ് അടിച്ചേൽപ്പിച്ചത്. അനവസരത്തിൽ നടക്കുന്ന ഈ തെരഞ്ഞെടുപ്പ് മൂലം ബാങ്കിന് ലക്ഷക്കണക്കിന് രൂപയാണ് ബാധ്യത ഉണ്ടായിരിക്കുന്നത്. അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലൂടെ പിൻവാതിൽ വഴി അധികാരം പിടിച്ചെടുക്കുക എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു പാറത്തോട് സഹകരണ ബാങ്കിന് ശേഷം കാഞ്ഞിരപ്പള്ളിയിലും ഉണ്ടായതെന്ന് യുഡിഎഫ് പറഞ്ഞു.
എൽ ഡി എഫ് അംഗങ്ങളുടെ അധികാരമോഹം മറച്ചുവെക്കാൻ യു ഡി എഫ് ഭരണസ മിതി ക്രമവിരുദ്ധമായി വായ്പ നൽകി എന്ന് നുണ പ്രചരിപ്പിക്കുകയാണ് എന്നും യുഡി എഫ് നേതാക്കൾ ആരോപിച്ചു. കാഞ്ഞിരപ്പള്ളി തമ്പലക്കാട് റോഡിൽ രണ്ടര കോടി രൂപ മതിപ്പുവിലയുള്ള സ്ഥലത്തിന് എല്ലാ രേഖകളും പരിശോധിച്ച് 20 ലക്ഷം രൂപ വായ്പ ബാങ്ക് ഭരണസമിതി അംഗത്തിനും അദ്ദേഹത്തിന്റെ പിതാവിനും നൽകുകയാ ണ് ഭരണസമിതി ചെയ്തത്. ബാങ്കിൽ നിന്നും നിയമപരമായി വായ്പയെടുക്കുന്നതിനുള്ള സഹകാരികളുടെ അവകാശത്തിനൊപ്പമാണ് ഭരണ സമിതി നിന്നത്. എന്നാൽ വായ്പ്പ എടുത്ത വ്യക്തിയോടുള്ള വ്യക്തിവിരോധം തീർക്കുന്നതിന് വായ്പ്പ ക്രമവിരുദ്ധമാ ണെന്ന് എൽ ഡി എഫ് നുണപ്രചരണം നടത്തുകയാണ്. വായ്പ്പ നൽകിയതുമായി ബ ന്ധപ്പെട്ട്  സഹകരണ വകുപ്പിന്റെ ഭാഗത്തുനിന്നും ഒരു തരത്തിലുള്ള പരാമർശങ്ങളും ഇതുവരെ ഉണ്ടായിട്ടില്ല. വായ്പ്പയുമായി ബന്ധപ്പെട്ട നിയമപരമായ എല്ലാ നടപടിക്രമ ങ്ങളും പാലിക്കുന്നുണ്ട് എന്ന് പൂർണമായും ഉറപ്പുവരുത്തിയായിരുന്നു യുഡിഎഫ് ഭര ണസമിതി മുന്നോട്ടുപോയത്. മുക്കാൽ കോടിയോളം രൂപ  കുടിശ്ശിക വരുത്തി എ ആർ സി തലത്തിൽ നിയമ നടപടികൾ നേരിടുന്ന വ്യക്തി ഉൾപ്പെടെ മൽസരിക്കുന്ന എൽഡിഎഫ് പാനൽ യുഡിഎഫിനെതിരെ അസംബന്ധജഡിലമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് തങ്ങളുടെ വീഴ്ചകൾ മറച്ചുവെക്കുന്നതിനു വേണ്ടിയാണെന്നും യുഡി എഫ് ആരോപിച്ചു.
ഇതുകൂടാതെ എൽഡിഎഫ് പാനലിൽ മത്സരിക്കുന്ന നാല് സ്ഥാനാർത്ഥികളുടെ നാമ നിർദ്ദേശപത്രികകകളിൽ നിയമപരമായി വീഴ്ച്ചകൾ ഉണ്ടായിട്ടും വരണാധികാരി രാ ഷ്ട്രീയ സമ്മർദ്ദം മൂലമാണ് സ്വീകരിച്ചതെന്നും ഇവരിൽ ആരെങ്കിലും തിരഞ്ഞെടുക്ക പ്പെട്ടാൽ യുഡിഎഫ് ഇവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീ പിക്കും എന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു. സഹകരണ സംഘം തെരഞ്ഞെടു പ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് സമാന സ്വഭാവമുള്ള മറ്റ് സഹകരണ സം ഘ ങ്ങളിൽ ഓഹരി ഉണ്ടാകരുത് എന്നാണ് നിയമം അനുശാസിക്കുന്നതെങ്കിലും ഈ നാല് സ്ഥാനാർഥികൾക്ക് മറ്റ് സംഘങ്ങളിൽ അംഗത്വം ഉള്ള വിവരം നാമനിർദ്ദേശപത്രിക ളുടെ സൂക്ഷ്മ പരിശോധനയുടെ സമയത്ത് യുഡിഎഫ് രേഖ മൂലം ചൂണ്ടിക്കാണിച്ചുവെ ങ്കിലും വരണാധികാരി ഏകപക്ഷീയമായി ഇവർക്ക് അനുകൂലമായ നിലപാട് സ്വീക രിക്കുകയായിരുന്നു. ഇരട്ട അംഗത്വം അയോഗ്യതയ്ക്കുള്ള കാരണമായി സഹകരണ സംഘം നിയമങ്ങളിലും ചട്ടങ്ങളിലും കൃത്യമായി പറഞ്ഞിരിക്കുമ്പോഴാണ് ഈ സ്ഥാ നാർത്ഥികളുടെ നാമനിർദ്ദേശപത്രികൾ സ്വീകരിക്കപ്പെട്ടത്.
കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റായിരുന്ന ജോബ് കെ വെട്ടം എൽഡിഎഫ് പാന ലിൽ സ്ഥാനാർത്ഥിയായത് രാഷ്ട്രീയ അവസരവാദം ആണെന്നും യുഡിഎഫ് നേതാ ക്കൾ ആരോപിച്ചു. ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് കോഴ ആവശ്യപ്പെട്ടു എന്ന പരാ തിയിൽ കോൺഗ്രസ് പാർട്ടി താക്കീത് നൽകിയ വ്യക്തിയെ എൽഡിഎഫ് പാനലിൽ ഉൾപ്പെടുത്തുക വഴി എന്തു സന്ദേശമാണ് എൽഡിഎഫ് സഹകാരികൾക്ക് നൽകുന്ന തെന്നും യുഡിഎഫ് നേതാക്കൾ ചോദിച്ചു. 1995 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ത മ്പലക്കാട് വാർഡിൽ എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച് കെട്ടിവെച്ച പണം പോ ലും ലഭിക്കാതിരുന്ന ജോബ് കെ വെട്ടം ഇപ്പോൾ കോൺഗ്രസിൽ നിന്നും കൂറ് മാറിയ തിന് പിന്നിൽ സാമ്പത്തിക ബന്ധങ്ങൾ ഉണ്ടെന്നും എൽഡിഎഫിലെ ജോബ് കെ വെട്ട ത്തിന്റെ സ്ഥാനാർത്ഥിത്വം പേയ്മെന്റ് സീറ്റ് ആണെന്നും യുഡിഎഫ് ആരോപിച്ചു. ജനപക്ഷം, കേരള കോൺഗ്രസ് ജോസഫ്, കോൺഗ്രസ്, സിപിഎം തുടങ്ങി പല പാർട്ടി കളിൽ മാറിമാറി രാഷ്ടീയ ഭാഗ്യപരീക്ഷണം നടത്തുന്നവരുടെ ഒരു കൂട്ടമാണ് എൽഡി എഫ് പാനലായി മൽസരിക്കുന്നതെന്നും യു ഡി എഫ് ആരോപിച്ചു.
കർഷക സ്നേഹത്തിന്റെ പേരിൽ മുതലക്കണ്ണീർ ഒഴുക്കുന്ന കേരള കോൺഗ്രസ് മാണി വിഭാഗം കാഞ്ഞിരപ്പള്ളിയിലെ ആയിരക്കണക്കിന് ചെറുകിട റബർ കർഷകർ ക്ക് ആശ്വാസകരമായ ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ടുവന്ന റബ്ബർ വില സ്ഥിരത ഫണ്ട് ഇടതുമുന്നണി സർക്കാർ അട്ടിമറിക്കുന്നതിനെതിരെ ഒരു പ്രസ്താവന പോലും നട ത്താൻ കഴിയാത്തത് അവരുടെ രാഷ്ട്രീയ പാപ്പരത്വം ആണെന്നും യുഡിഎഫ് നേതാ ക്കൾ ആരോപിച്ചു.
2016 ൽ പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കേരള ത്തിൽ 396 സഹകരണ സംഘങ്ങളിൽ ക്രമക്കേടുകൾ നടന്നതായും ഇതിൽ ബഹുഭൂ രിപക്ഷവും സിപിഎം ഭരിക്കുന്ന ബാങ്കുകൾ ആണെന്നിരിക്കേ കേരള കോൺഗ്ര സി നെ കൂട്ടുപിടിച്ചുകൊണ്ട് കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ നുഴഞ്ഞു കയറുവാനുള്ള സിപിഎമ്മിന്റെ നീക്കങ്ങളെ സഹകാരികൾ ജാഗ്രതയോടെ നോക്കി കാണണമെന്നും യുഡിഎഫ് അഭ്യർത്ഥിച്ചു. 85 വർഷത്തെ പാരമ്പര്യമുള്ള കാഞ്ഞിരപ്പ ള്ളി സർവീസ് സഹകരണ ബാങ്കിനെ അഭിവൃത്തിയുടെ ഈ നിലയിൽ എത്തിച്ചത് കാലാകാലങ്ങളായി യുഡിഎഫ് നേതൃത്വം നൽകിയ ഭരണസമിതികൾ ആണെന്നും ഇനിയും ബാങ്കിനെ വളർച്ചയിലേക്ക് നയിക്കുവാൻ യുഡിഎഫിന് മാത്രമേ കഴിയുക യുള്ളു എന്നും നേതാക്കൾ പറഞ്ഞു.
ആറുമാസം മാത്രം അധികാരത്തിലിരുന്ന സെനിസ്ലാവോസ് ഡൊമിനിക് വെട്ടിക്കാടി ന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ബാങ്കിന്റെ പിരിഞ്ഞു കിട്ടുവാനുള്ള കുടിശ്ശി കൾ 42% ത്തിൽ നിന്നും 25% മായി ഗണ്യമായി കുറച്ചുവെന്നും നീതി മെഡിക്കൽ സ്റ്റോർ, ലാഭകരമായി ഫലവൃക്ഷകൃഷി ഉൾപ്പെടെയുള്ള പുതിയ സംരംഭങ്ങൾക്ക് തുട ക്കം കുറിച്ചുവെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു. കുരിശു കവലയിൽ പുതിയ കോ ഓപ്പറേറ്റീവ് ടവർ നിർമ്മിക്കുന്നതിനുള്ള പ്രോജക്റ്റ് റിപ്പോർട്ട് തയ്യാറായതായും യു ഡി എഫ് നേതാക്കൾ പറഞ്ഞു.
സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് നടത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയെ സമീപിക്കുകയും ക്യാമറ നിരീ ക്ഷണവും പോലീസ് സംരക്ഷണവും ഉൾപ്പെടെ കോടതിയുടെ മേൽനോട്ടത്തിൽ തെ രഞ്ഞെടുപ്പ് നടത്താൻ ഉത്തരവാകുകയും ചെയ്തിട്ടുണ്ട് എന്നും യുഡിഎഫ് നേതാക്കൾ അറിയിച്ചു.
പത്രസമ്മേളനത്തിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ രക്ഷാധികാരി അഡ്വ തോമസ് കുന്നപ്പള്ളി, തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ ബിജു പത്യാല, കൺവീനർ ജോയി മുണ്ടാംപള്ളി, വൈസ് ചെയർമാൻമാരായ അഡ്വ പി ജീരാജ്, പ്രൊഫ റോണി കെ ബേബി, ബാങ്ക് മുൻ പ്രസിഡണ്ട് സ്റ്റെനിസ്ലാവോസ് ഡൊമിനിക് വെട്ടിക്കാട്ട് എന്നി വർ പങ്കെടുത്തു.