മതസൗഹാർദ്ദത്തിന്റെ പെരുമ വിളിച്ചോതി പെരുവന്താനം

Estimated read time 0 min read

പെരുവന്താനത്തിന്റെ മതസൗഹാർദ്ദം നാടിന് മാതൃകയാവുകയാണ്. നാട്ടിൽ വർഗീയതയും ജാതി വേർതിരിവുകളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് പെ രുവന്താനം മതസൗഹാർദത്തെ ഊട്ടി ഉറപ്പിക്കുന്നത്. പെരുവന്താനം സെന്റ് ജോസഫ് പള്ളിയിൽ കഴിഞ്ഞ അഞ്ച് വർഷമായി സേവനം അനുഷ്ഠിച്ചിരുന്ന ഫാ. തോമസ് നെല്ലൂർ കാലായിൽപറമ്പിൽ  യാത്ര പറയുവാനായി പെരുവന്താനം ജുമാ മസ്ജിദിൽ എത്തി.

ജമാഅത്ത് ഭാരവാഹികളുടെയും ചീഫ് ഇമാം സബീർ മൗലവിയുടെയും നേതൃത്വത്തിൽ അച്ഛനെ സ്വീകരിച്ചു. എല്ലാ ക്രിസ്തുമസ് ദിനത്തിലും ജമാഅത്ത് ഭാരവാ ഹികൾ ആശംസകളുമായി പെരുവന്താനം സെന്റ് ജോസഫ് പള്ളിയിൽ എത്താറുണ്ട്. ഈദ് ദിനങ്ങളിൽ സെന്റ് ജോസഫ് പള്ളി വികാരിയും  കമ്മറ്റി അംഗങ്ങളും പെരുവന്താനം ജുമാമസ്ജിദിൽ എത്തി ആശംസകൾ നേരാറുണ്ട്. പെരുവന്താനം ശ്രീധർമ്മശാസ്ത്ര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് എത്തുന്ന ഭക്തജനങ്ങ ൾക്ക്  കുടിവെള്ളം നൽകുന്നത് എല്ലാ മതവിഭാഗത്തിലുള്ള ആളുകളും ചേർന്നുള്ളതാണെന്നതും ഏറെ ശ്രദ്ധേയമാണ്.

You May Also Like

More From Author

+ There are no comments

Add yours