ഇത് താൻനടാ കേരളാ പോലീസ്; വാഹനമുടമയെ മാസങ്ങൾക്ക് ശേഷം കണ്ടെത്തി മുണ്ടക്കയം പോലീസ്

Estimated read time 1 min read

സിസിടിവി ദൃശ്യങ്ങൾ തുണച്ചു. വൃദ്ധയെ ഇടിപ്പിച്ച ശേഷം കടന്നുകളഞ്ഞ വാഹനമുടമയെ മാസങ്ങൾക്ക് ശേഷം കണ്ടെത്തി മുണ്ടക്കയം പോലീസ്.മുണ്ടക്കയം പുതുപറമ്പിൽ തങ്കമ്മയുടെ മരണത്തിനിടയാക്കിയ വാഹനമാണ് ഹൈദരാബാദിൽ നിന്ന് കണ്ടെത്തിയത്.

ദൃക്സാക്ഷികളില്ലാതിരുന്ന കേസിലാണ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ മുണ്ടക്കയം പോലീസ് പ്രതിയെ കണ്ടെത്തിയത്. അതും മാസങ്ങൾ നീണ്ട അ ന്വേഷണത്തിനൊടുവിൽ.കഴിഞ്ഞ ശബരി മല തീർഥാടന കാലത്താണ് ഡിസംബർ മാസത്തിൽ കോരുത്തോട് പനക്കച്ചിറയിൽ വെച്ച് 88 വയസ്സുകാരിയായ പുതുപറമ്പിൽ തങ്കമ്മ മരണമടയുന്നത്.അപകടത്തിന് ശേഷം വാഹനം നിർത്താതെ പോവുകയായിരുന്നു.തുടർന്ന് മുണ്ടക്കയം പോലിസ് അപകടം നടന്ന റോഡി ലെ വിവിധ സി.സിടിവികൾ ദൃശ്യങ്ങൾ പരിശോധിച്ച് വാഹനം ഏതെന്ന് തിരിച്ചറിഞ്ഞു.

അപകടത്തിനിടയാക്കിയ എർട്ടിഗ കാർ അന്യസംസ്ഥാന തീർത്ഥാടക രുടേതാണെന്ന് മനസിലാക്കിയ അന്വേഷണ സംഘം വാഹനം ഹൈദരാബാദ് സ്വദേശികളു ടേതാണെന്ന് കണ്ടെത്തി. തുടർന്ന് മുണ്ടക്കയം എസ് ഐ മനോജും സി പി ഓ ജോസിയും ചേർന്ന് ഹൈദരാബാദിൽ എത്തുകയും വാഹനം ഉടമയെ കണ്ടെത്തി വാ ഹനം കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. ആറുമാസത്തോളം തുടർച്ചയായി നടത്തിയ അന്വേഷണത്തിന്റെ ഫലമായാണ് വൃദ്ധയെ ഇടിച്ച വാഹനത്തിൻറെ ഉടമയെ കണ്ടെത്താൻ മുണ്ടക്കയം പോലീസിന് സാധിച്ചത്.

You May Also Like

More From Author

+ There are no comments

Add yours