ഇടുക്കിയിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ  വിനോദസഞ്ചാരികൾക്കായി മുന്നറിയിപ്പ്

Estimated read time 0 min read

കാലാവസ്ഥ വകുപ്പ് ഞായർ, തിങ്കൾ  ( 19 ,20 ) ഇടുക്കിയിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ  വിനോദസഞ്ചാരികൾക്കായി ജില്ലാ ഭരണകൂടം മുന്നറി യിപ്പ് നിർദേശങ്ങൾ നൽകി. വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ടൂറിസം വകുപ്പ് , ഡിടിപിസി എന്നി വർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. മഴ  മുന്നറിയിപ്പുകൾ പിൻവലിക്കുന്നത് വരെ നിയന്ത്രണങ്ങൾ തുടരുകയും ചെയ്യും. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയു ള്ള മലയോര മേഖലകൾ തുടങ്ങിയ സ്ഥലങ്ങളിൽ  മഴ അവസാനിക്കുന്നത് വരെ നിയന്ത്രണങ്ങൾ ഉണ്ടാകും. ഇതര സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും ജില്ലയിൽ എത്തിയിട്ടുള്ള സഞ്ചാരികൾക്ക്  മുന്നറിയിപ്പുകൾ കൃത്യമായി നൽകാൻ ടൂറിസം വകുപ്പിനും  തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കും നിർദേശം നൽകിയിട്ടു ണ്ട്.

You May Also Like

More From Author

+ There are no comments

Add yours