തറയിലെ ടൈലുകൾക്ക് ഇടയിൽ നിന്നും വെള്ളം; ഒരു കുടുംബമാകെ പരിഭ്രാന്തിയിൽ : അത്ഭുത പ്രതിഭാസം

Estimated read time 1 min read

പാറത്തോട് ഗ്രാമപഞ്ചായത്ത് ഇടക്കുന്നം രണ്ടാം മുക്കാലി ബ്ലോക്ക് റോഡ് ഭാഗത്ത് വീടിൻ്റെ തറയിലെ ടൈലുകൾക്ക് ഇടയിൽ നിന്നും വെള്ളം അമിതമായി പുറത്തേയ്ക്ക് വരുന്ന പ്രതിഭാസം.പൂർണ്ണമായും കടുത്ത വരൾച്ച നേരിടുന്ന ഈ പ്രദേശത്ത് മുറ്റത്തെ കിണറിലുൾപ്പെടെ കാശ് മുടക്കി വെള്ളമടിക്കുമ്പോഴാണ് വീടിൻ്റെ പല ഭാഗത്ത് നിന്നും അകാരണമായി വെള്ളം പുറത്തേയ്ക്ക് വരുന്നത്.പ്രശ്നം രൂക്ഷമായതോടെ കൊച്ചു കുട്ടികൾ ഉൾപ്പെടെയുള്ള അഞ്ചംഗ കുടുംബം പേടിച്ച് ബന്ധുവീട്ടിൽ കഴിയുകയാണ്.

പാറത്തോട് ഗ്രാമപഞ്ചായത്ത് ഇടക്കുന്നം രണ്ടാം മുക്കാലി ബ്ലോക്ക് റോഡ് ഭാഗത്ത് വലിയവീട്ടിൽ വി കെ ഷുക്കൂറിൻ്റെ വീട്ടിലാണ് ഈ അപൂർവ്വ പ്രതിഭാസം നടക്കു ന്നത്.വീടിൻ്റെ തറയിലെ ടൈലുകൾക്ക് ഇടയിൽ നിന്നും വെള്ളം അമിതമായി പുറത്തേയ്ക്ക് വരുന്നു.ഇത് മൂല്യ കുടുംബം ആകെ പരിഭ്രാന്തിയിലാക്കിയിരി ക്കുക യാണ്.പൂർണ്ണമായും കടുത്ത വരൾച്ച നേരിടുന്നതാണ് ഈ പ്രദേശം.മുറ്റത്തെ കിണറിലുൾപ്പെടെ കാശ് മുടക്കി വെള്ളമടിക്കുമ്പോഴാണ് വീടിൻ്റെ പല ഭാഗത്ത് നി ന്നും അകാരണമായി വെള്ളം പുറത്തേയ്ക്ക് വരുന്നത്.ഒരാഴ്ച മുൻപാണ് ഈ പ്രതിഭാസം കണ്ട് തുടങ്ങിയതെന്നും,തുടച്ച് നീക്കും തോറും വീണ്ടും വീണ്ടും വെള്ളം പുറത്തേയ്ക്ക് വരുന്നതായും ഷൂക്കൂർ പറയുന്നു.

രണ്ട് കൊച്ച് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേരാണ് ഈ വീട്ടിൽ കഴിയുന്നത്. പേടിച്ചിട്ട് 2,3 ദിവസത്തോളമായി രാത്രി കാലങ്ങളിൽ സമീപത്തെ ബന്ധുവീട്ടിലാണ് ഇവരുടെ താമസം.അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA യുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ വീട്ടിലെത്തി സന്ദർശനം നടത്തി.ഭൂജലവകുപ്പിലും ജിയോളജി വകുപ്പിലും വിവരം അറിയിച്ചതായും MLA പറഞ്ഞു.ഭൂജലവകുപ്പ് ഹൈഡ്രോ ജിയോളജിസ്റ്റിൻ്റെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച വീട്ടിലെത്തി പരിശോധിക്കു മെന്നും അദ്ദേഹം പറഞ്ഞു. വീടിന് സമീപത്ത് ഏങ്ങും ജലാശയങ്ങൾ ഒന്നും തന്നെ ഇല്ലാതെ ഇത്തരമൊരു സംഭവം ഉണ്ടായത് അധികൃതരെയും പരിഭാന്തിയിലാ ക്കിയിരിക്കുകയാണ്.

You May Also Like

More From Author

+ There are no comments

Add yours