എഴുപത്തഞ്ചിലും പതിനേഴിൻ്റെ ചുറുചുറുക്കുമായി സെൻ്റ് ഡൊമിനിക്സ് കോളജിലെ പൂർവ്വ വിദ്യാർത്ഥികൾ

Estimated read time 1 min read

എഴുപത്തഞ്ചിലും പതിനേഴിൻ്റെ ചുറുചുറുക്കുമായി അവർ ഒത്തുകൂടി. കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് കോളജിലെ പൂർവ്വ വിദ്യാർത്ഥികൾ സംഗമമായിരുന്നു വേദി.1965 -77 കാലഘട്ടത്തിൽ പ്രീഡിഗ്രി പഠനം പൂർത്തിയാക്കിയ പൂർവ്വ വിദ്യാത്ഥികളുടെ സംഗമമാണ് സെൻ്റ് ഡൊമിനിക്സ് കോളജിൽ നടന്നത്.

എഴുപത്തിയഞ്ചിനും അറുപത്തിയഞ്ചിനും മധ്യേ പ്രായമുള്ള 150 ഓളം പൂർവ്വ വിദ്യാർത്ഥികളാണ് കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് കോളേജിൽ നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ ഒത്ത് ചേർന്നത്. തങ്ങളുടെ പൂർവ്വവിദ്യാലത്തിൻ്റെ ഇടനാഴികളിലും ക്ലാസുമുറികളിലും നടന്നെത്തി ഇവർ തങ്ങളുടെ കൗമാരകാലത്തെ ഓർമ്മകൾ പുതുക്കി. റിട്ടയേഡ് ജഡ്ജിമാർ, ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലെ കമ്പനി മേധാവികൾ, തുടങ്ങി സൈന്യത്തിൽ മേജർ തസ്തിക വരെ എത്തിയവരും, അദ്ധ്യാപകരും അടക്കം വിഭിന്ന മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരും സാമൂഹ്യ സേവന രംഗത്തു സജീവമായവരും അടക്കം വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു.
നാലു വർഷ ബിരുദം ആരംഭിക്കുന്ന ഘട്ടത്തിൽ കോളജിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഭാഷാ പ്രാവിണ്യം, തൊഴിൽ പരിശീലനം, റിക്രൂട്ട്മെൻ്റ് തുടങ്ങിയ വ്യ ത്യസ്ത മേഖലകളിൽ സേവനം നല്കുവാനും പൂർവ്വ വിദ്യാർത്ഥികളുടെ ഈ കൂട്ടായ്മ ലക്ഷ്യമിടുന്നുണ്ട്.

 

കോളജിലെ ആദ്യത്തെ 10 ബാച്ചുകളുടെ പേരിൽ നടന്ന ഈ സംഗമം അടുത്ത വർഷം നടക്കാനിരിക്കുന്ന കോളജിൻ്റെ ഡയമണ്ട് ജൂബിലി മഹാ സമ്മേളനത്തിൻ്റെ നാന്ദിയാണെന്ന് കോളേജ് അധികൃതർ പറഞ്ഞു. കോഡിനേറ്റർ ഇ ജെ ജോണി, കോളേജ് മാനേജർ ഫാ വർഗീസ് പരിന്തിരിക്കൽ, പ്രിൻസിപ്പൽ ഡോ സീമോൻ തോമ സ് , പൂർവ്വ വിദ്യാത്ഥി സംഘടനയായ ഫോസായുടെ സെക്രട്ടറി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, പ്രസിഡൻ്റ് ബിനോ പി ജോസ് എന്നിവർ സംഗമത്തി ന് നേതൃത്വം നൽകി.

You May Also Like

More From Author

+ There are no comments

Add yours