നിർദ്ദിഷ്ട 110 കെവി വാഴൂർ സബ് സ്റ്റേഷൻ നിർമ്മാണത്തിൻ്റെ ഭാഗമായുള്ള ടവർ നി ർമ്മാണം നടക്കുന്നതിനാൽ സെപ്തംബർ 25, 26, 28, 29 തിയതികളിൽ ജില്ലയുടെ കിഴ ക്കൻ മേഖലയിൽ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് കെഎസ്ഇബി അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, പൊൻകുന്നം, പാറത്തോട്, എരുമേലി, കൂട്ടിക്കൽ എന്നീ സെക്ഷൻ ഓഫീസുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലാണ് വൈദ്യുതി വിതര ണം തടസപ്പെടുക. സമീപ പ്രദേശങ്ങളിലെ സബ് സ്റ്റേഷനുകളിൽ നിന്നും ബായ്ക്ക് ഫീഡിഠഗ് നടത്തി ഉപഭോക്താക്കൾക്ക് വൈദ്യുതി എത്തിക്കുവാൻ ശ്രമം നടത്തും. വാ ഴൂർ സബ് സ്റ്റേഷൻ്റെ പണി പൂർത്തിയാകുന്നതോടെ വാഴൂർ, കങ്ങഴ ,പള്ളിക്കത്തോ ട്, ചിറക്കടവ്, മണിമല, വെള്ളാവൂർ ,കൂരോപ്പട, പാമ്പാടി, കറുകച്ചാൽ, നെടുംകുന്നം എന്നീ പഞ്ചായത്തുകളിലെ ഉപഭോക്താക്കൾക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കുമെന്നും ഇവർ പറഞ്ഞു.
പൂവൻതുരുത്ത് ഡപൂട്ടി ചീഫ് എൻജിനീയർ മനോജ് ഗോപാൽ, പൊൻകുന്നം ഡിവിഷ ൻ എക്സിക്യുട്ടീവ് എൻജിനീയർ ടി സി ഗിരിജ, കാഞ്ഞിരപ്പള്ളി എഎക്സിഇ.ഷാനവാസ് ഖാൻ ,കാഞ്ഞിരപ്പള്ളി എ ഇ ( ഇൻ ചാർജ് ) ജയപ്രഭ, ചൊൻകുന്നം എ ഇ പി ജെ സജീവ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

 

110 കെവി വാഴൂർ സബ്സ്റ്റേഷന്‍റെ നിർമാണം ധൃതഗതിയിൽ നടന്നു വരികയാണ്. ഈ സബ്സ്റ്റേഷൻ ചാർജ് ചെയ്യാൻ 110 കെവി പള്ളം – കാഞ്ഞിരപ്പള്ളി ലൈനിൽ നിന്നുമാ ണ് സപ്ലൈ എടുക്കുന്നത്. നിലവിൽ 110 കെവി പള്ളം – കാഞ്ഞിരപ്പള്ളി ഫീഡർ, 110 കെവി പാമ്പാടി – കാഞ്ഞിരപ്പള്ളി ഫീഡറുകൾ ഒറ്റ ടവറിൽ കൂടി ഡബിൾ സർക്യൂട്ട് ആയി നിർമാണം നടന്നുകൊണ്ടിരിക്കുന്ന വാഴൂർ സബ്സ്റ്റേഷൻ സൈറ്റിൽ കൂടിയാണ് കടന്നു പോകുന്നത്. വാഴൂർ സബ്സ്റ്റേഷനിലേക്ക് സപ്ലൈ എടുക്കുവാൻ വേണ്ടി ഒരു ടവർ മേൽപ്പറഞ്ഞ ഡബിൾ സർക്യൂട്ടിന്‍റെ അടിയിൽ പുതിയതായി സ്ഥാപിക്കണം. ഈ ജോലി അടിയന്തരമായി ചെയ്യുന്നതിനുവേണ്ടിയാണ് ഡബിൾ സർക്യൂട്ട് ലൈൻ ഓഫ് ചെയ്യുന്നത്. കൂടാതെ വോൾട്ടേജ് ക്ഷാമവും അനുഭവപ്പെടും.

സബ് സ്റ്റേഷനുകളിൽ നിന്നു നിലവിൽ വൈദ്യുതി വിതരണം നടത്തിവരുന്ന പൊൻ കുന്നം ഇലക്ട്രിക്കൽ ഡിവിഷന്‍റെ കീഴിലുള്ള പൊൻകുന്നം, കാഞ്ഞിരപ്പള്ളി, എരുമേ ലി, മുണ്ടക്കയം, പാറത്തോട്, കൂട്ടിക്കൽ തുടങ്ങിയ ഇലക്ട്രിക്കൽ സെക്ഷനുകളിൽ വൈദ്യുതി തടസം പരമാവധി ഒഴിവാക്കുന്നതിനായി സമീപപ്രദേശങ്ങളിലുള്ള മറ്റ് സബ് സ്റ്റേഷനുകളിൽ നിന്നു ബാക്ക് ഫീഡിംഗ് നടത്തി പരമാവധി ഉപഭോക്തക്കൾക്ക് വൈദ്യുതി എത്തിക്കുന്നതിനുള്ള ക്രമീകരണം സ്വീകരിക്കും.

സബ്സ്റ്റേഷന്‍റെ നിർമാണം പൂർത്തീകരിക്കുന്നതോടെ വാഴൂർ, കങ്ങഴ, പള്ളിക്കത്തോ ട്, ചിറക്കടവ്, മണിമല, വെള്ളാവൂർ, കൂരോപ്പട, പാമ്പാടി, കറുകച്ചാൽ, നെടുംകുന്നം തുടങ്ങിയ പഞ്ചായത്തുകളിലെ ജനങ്ങൾക്ക് വൈദ്യുതി തടസരഹിതമായി നൽകുന്ന തിന് സഹായകരമാകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.