ഈരാറ്റുപേട്ട വാഗമൺ തീക്കോയി റോഡിൽ വാഹനങ്ങളിൽ ഇടിച്ച് നിർത്താതെ പോ യ കാർ നാട്ടുകാർ പിടികൂടി.വാഗമൺ തീക്കോയി റോഡിൽ ഒറ്റയിട്ടിയീൽ 3 വാഹ നങ്ങളിലും വഴിയാത്രക്കാരനെയും ഇടിച്ച് നിർത്താതെ പോയ കാറാണ് നാട്ടുകാർ പി ന്തുടർന്ന് പിടികൂടിയത്.

ഇന്ന് രാവിലെയാണ് വാഗമണ്ണിൽ നിന്നും ഈരാറ്റുപേട്ടയ്ക്ക് വന്ന സാൻട്രോ കാർ ഒറ്റ യിട്ടി ടൗണിൽ പാർക്ക് ചെയ്ത മൂന്നു ബൈക്കുകളിലും റോഡരികിൽ നിന്ന ഒരാളെയും തട്ടിയിട്ട് കടന്നു കളഞ്ഞത്. അപകടശേഷം നിർത്താതെ പോയ കാർ നാട്ടുകാരായ യു വാക്കൾ പിന്തുടർന്ന് തീക്കോയി ടൗണിന് സമീപം തടഞ്ഞുനിർത്തി നാട്ടുകാർ പോലീ സിൽ ഏൽപ്പിച്ചു.

2 സ്കൂട്ടറുകളിലും ഒരു ബൈക്കിലുമാണ് കാറിടിച്ചത്. കാറിടിച്ച് പരിക്കേറ്റ ഒറ്റയീട്ടി കു രുവംപ്ലാക്കൽ ദേവസ്യാച്ചൻ എന്നയാളെ ഗുരുതരമായ പരിക്കോടെ ഭരണങ്ങാനം മേ രിഗിരി ആശുപത്രി പ്രവേശിച്ചു.കൊല്ലം കരനാഗപ്പള്ളി സ്വദേശികളായ അഞ്ചു പേരാ ണ് കാറിലുണ്ടായിരുന്നത്.