കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട റോഡിൽ കപ്പാടിനും മൂന്നാം മൈലിനും ഇടയിൽ വച്ചുണ്ടായ കാറപകടത്തിൽ പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഓടിച്ചിരുന്ന കാഞ്ഞിരപ്പള്ളി ഇരുപത്തി ആറാം മൈൽ സ്വദേശി മാർട്ടിൻ എന്ന യുവാവിനാണ്‌ പരിക്കേറ്റത്. നിയന്ത്രണം വിട്ട കാറിടിച്ച് , റോഡരികിൽ നിന്നിരുന്ന സോളാർ ലൈറ്റ് പോസ്റ്റും തകർന്നിട്ടുണ്ട് . കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.