കണമല: വൺവേ സംവിധാനം ഏർപ്പെടുത്തുന്നത് ആലോചിക്കുമെന്ന് കാഞ്ഞിരപ്പ ള്ളി ഡിവൈഎസ്പി

Estimated read time 0 min read

അപകട സാധ്യത മുൻനിർത്തി ഇത്തവണ ശബരിമല സീസണിൽ കണമല റൂട്ട് ഒഴിവാക്കി വൺവേ സംവിധാനം ഏർപ്പെടുത്തുന്നത് ആലോചിക്കുമെന്ന് കാഞ്ഞിരപ്പ ള്ളി ഡിവൈഎസ്പി എം അനിൽകുമാർ. ഇന്നലെ കണമല ഇറക്കത്തിൽ കർണാടക സ്വദേശികളായ അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടതിനെ തുടർ ന്നാ ണ് സമാന്തര പാത വഴി വൺവേ നടത്തുന്നത് ഗുണകരമാണെന്ന അഭിപ്രായം ഉയർന്നി രിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കണമല ഇറക്കത്തിൽ വലിയ വാഹനങ്ങൾക്ക്‌ സീ സണിൽ വിലക്ക് ഏർപ്പെടുത്തുന്ന പതിവ് ഇത്തവണ വേണ്ടെന്ന അഭിപ്രായം ശക്തമാ യതോടെ ആണ് സമാന്തര പാതയായ ഇടകടത്തി റോഡ് വഴി വൺവേ ആണ് നല്ലതെ ന്ന ആലോചന ഉയർന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇക്കാര്യം സംബന്ധിച്ച് പൊതു മരാമത്ത് വകുപ്പ്, ദേശീയ പാത വിഭാഗം, മോട്ടോർ വാ ഹന വകുപ്പ്, റോഡ് സേഫ് സോൺ എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുമായും ജന പ്രതിനിധികളുമായും കൂടിയാലോചന നടത്തി തീരുമാനം കൈക്കൊള്ളുമെന്ന അദ്ദേ ഹം പറഞ്ഞു. പമ്പയിലേക്ക് പോകുന്നത് മുക്കൂട്ടുതറയിൽ നിന്നും ഇടകടത്തി വഴി കണമലയിൽ എത്തുന്ന വിധം തീർത്ഥാടക വാഹനങ്ങൾക്ക്‌ വൺവേ ആക്കുന്നതാണ് പരിഗണിച്ചിരിക്കുന്നത്. ശബരിമല ദർശനം കഴിഞ്ഞു മടങ്ങുന്ന വാഹനങ്ങൾക്ക്‌ കണ മല ഇറക്കം ആകുന്നില്ല. കയറ്റമാണ് എന്നത് അപകടത്തിൽ പെടാനുള്ള സാധ്യത കുറ ക്കുന്നു. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം സീസണിന് മുമ്പ് കൈക്കൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്നലെ കണമല ഇറക്കത്തിൽ ബസ് മറിഞ്ഞ അപകടത്തിന്റെ കാരണം ഡ്രൈവർ അലസതയോടെ വാഹനം ഡ്രൈവ് ചെയ്തത് മൂലമാണെന്ന് മോട്ടോർ വാഹന വകുപ്പ് ഉ ദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തി. ബസിന് ബ്രേക്ക്‌ തകരാർ ഇ ല്ലെ ന്ന് പരിശോധനയിൽ ബോധ്യപ്പെട്ടെന്ന് പരിശോധന നടത്തിയ കാഞ്ഞിരപ്പള്ളി അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ അനിൽകുമാർ പറഞ്ഞു. ഗിയർ ബോക്സ് പരിശോ ധിച്ചിരുന്നു. ഇറക്കത്തിൽ ബസ് സഞ്ചരിച്ചത് ഗിയർ ഉപയോഗിക്കാതെ ആയിരുന്നു എന്ന് മനസിലായി. ന്യൂട്രലിൽ ആണ് ബസ് സഞ്ചരിച്ചത്. ഇറക്കത്തിൽ ഗിയർ ഉപയോ ഗിച്ചില്ലെന്ന് ചോദ്യം ചെയ്യലിൽ ഡ്രൈവർ സമ്മതിച്ചു എന്നും അദ്ദേഹം പറഞ്ഞു. അ തീവ അപകടകരമായ ഈ ഇറക്കത്തിൽ ഗിയർ ഉപയോഗിക്കാതെ ന്യൂട്രലിൽ സഞ്ചരി ച്ചതാണ് അപകടം ക്ഷണിച്ചു വരുത്തിയത്.

You May Also Like

More From Author