എരുമേലിയിൽ പാമ്പ് കടിയേറ്റ് വാര്‍ഡ്‌ അംഗം ചികിത്സ തേടി സഞ്ചരിച്ചത് 65 കിലോമീറ്റർ

Estimated read time 1 min read

പാമ്പ് കടിയേറ്റ് അടിയന്തിര ചികിത്സ തേടി എരുമേലി സർക്കാർ ആശുപത്രിയിൽ എ ത്തിയപ്പോള്‍ സര്‍ക്കാര്‍ ആശുപത്രി പൂട്ടിയിട്ട നിലയില്‍.ഒടുവിൽ ജീവന്‍ രക്ഷിക്കാന്‍ കോട്ടയം മെഡിക്കല്‍ കോളേജിൽ

എരുമേലി പഞ്ചായത്ത്‌ പ്രപ്പോസ്‌ വാര്‍ഡ്‌ അംഗം കെ ആര്‍ അജേഷിനാണ്‌ ദുരനുഭവം.
രക്‌തം ഒഴുകിയ നിലയില്‍ ആയിരുന്ന മുറിവ്‌ കഴുകി വൃത്തിയാക്കി ഉടനെ എരുമേ ലിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ ആണ്‌ ജീവനക്കാര്‍ ഇല്ലാതെ ആ ശുപത്രി പൂട്ടിയിട്ട നിലയില്‍ കണ്ടത്‌. തുടര്‍ന്ന്‌ ആംബുലന്‍സ്‌ വിളിച്ചു വരുത്തി കാ ഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിയ അജേഷിന്‌ ഇവിടെ പ്രാഥമിക ചികി ത്സ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കു കയായിരുന്നു.

പ്രതിരോധ കുത്തിവെയ്‌പ്പിലൂടെ അജേഷ്‌ അപകട നില തരണം ചെയ്‌തെന്നും മുറി വേറ്റ ഭാഗത്ത്‌ രൂപപ്പെട്ട നീര്‍ക്കെട്ട്‌ മാറുന്നതോടെ ആശുപത്രി വിടാമെന്നും ഡോക്‌ടര്‍ മാര്‍ പറഞ്ഞു. വൈകുന്നേരം വരെ ഒ പി ചികിത്സയുള്ള ആശുപത്രി നേരത്തെ അടച്ച്‌ ജീവനക്കാര്‍ സ്‌ഥലം വിട്ടത്‌. എല്ലാ ഞായറാഴ്ചയും ആശുപത്രിയില്‍ ഇതേ സ്‌ഥിതി ആ ണെന്ന്‌ നാട്ടുകാര്‍ പറയുന്നു. ശബരിമല സീസണ്‍ മുന്‍നിര്‍ത്തി പാമ്പ് വിഷ പ്രതി രോ ധ മരുന്ന്‌ ഉള്ള ആശുപത്രി കൂടിയാണ്‌ എരുമേലിയിലെ കുടുംബ ആരോഗ്യ കേന്ദ്രം. എന്നാല്‍ ഡോക്‌ടര്‍മാര്‍ ഇല്ലാതെ ചികിത്സ നല്‍കാന്‍ നഴ്‌സുമാര്‍ക്ക്‌ കഴിയില്ല. ഡോക്‌ ടര്‍മാര്‍ പൂര്‍ണമായി ഡ്യൂട്ടിയില്‍ ഇല്ലാത്തത്‌ മൂലം ആശുപത്രിയില്‍ ചികിത്സ നില യ്‌ക്കുകയാണ്‌.

അടിയന്തിര പരിഹാരം ഇക്കാര്യത്തില്‍ വേണമെന്ന്‌ ആവശ്യം ശക്‌തമാണ്‌. താലൂക്ക്‌ ആശുപത്രിയാക്കി ഉയര്‍ത്തി സേവനം മെച്ചപ്പെടുത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ കഴിഞ്ഞ ദിവസം ഇ.ഡി.സി ഭാരവാഹികള്‍ ആശുപത്രിയില്‍ സത്യാഗ്രഹ സമരം നടത്തിയി രു ന്നു.

You May Also Like

More From Author