നാടിന്റെ വാട്ട്സ് ആപ്പ് കൂട്ടായ്മയായ സൗഹൃദം എരുമേലി ഗവൺമെന്റ് ആശുപത്രി യിൽ ചായയും, ലഘുഭക്ഷണവും വിതരണം ചെയ്തു. ഇതിന്റെ ഉദ്ഘാടനം കാഞ്ഞിര പ്പള്ളി ബ്ലോക്ക് മെമ്പർ ടി.എസ് കൃഷ്ണകുമാർ നിർവ്വഹിച്ചു. ഡി.സി.സി ജനറൽ സെക്ര ട്ടറി പ്രകാശ് പുളിക്കൻ മുഖ്യപ്രഭാഷണം നടത്തി. സൗഹൃദം വാട്ട്സ്പ്പ് കൂട്ടായ്മ പ്രസി ഡന്റ് കെ.ആർ രതീഷ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി അനൂപ് ചീരം കുളം, ജോയിന്റ് സെക്രട്ടറി സുരേഷ് മണിപ്പുഴ, രക്ഷാധികാരി എം.എം.ബാബു, അരവിന്ദൻ, ബിജലി, കെ ജി അനിൽ, ബിനു വർഗ്ഗീസ്, അജേഷ് പി.ആർ എന്നിവർ പങ്കെടുത്തു.