എൽഡിഎഫ് സ്ഥാനാർത്ഥി ഡോ:തോമസ് ഐസക്ക് മണ്ഡലത്തിൽ രണ്ടാം ഘട്ട പര്യടനം

Estimated read time 0 min read

പത്തനംതിട്ട പാർലമെൻ്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ഡോ:തോമസ് ഐസ ക്ക് ശനിയാഴ്ച്ച അടൂർ മണ്ഡലത്തിൽ രണ്ടാം ഘട്ട പര്യടനം നടത്തി. രാവിലെ മണ്ണടി വേലുത്തമ്പി സ്മാരകത്തിൽ നിന്നും തുടക്കം കുറിച്ച സ്വീകരണ പര്യടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഏഴംകുളം, ഏറത്ത്, പള്ളിക്കൽ, പ ന്തളം നഗരസഭ എന്നിവിടങ്ങളിലെ നിരവധി കേന്ദ്രങ്ങളിൽ പര്യടനം നടത്തി രാത്രി കടയ്ക്കാട് സമാപിച്ചു.

സ്വീകരണ കേന്ദ്രങ്ങളിൽ എവിടെയും വൻ ജനാവലിയുടെ സാന്നിധ്യമായിരുന്നു. ത ങ്ങളുടെ പ്രിയപ്പെട്ട സ്ഥാനാർത്ഥിയെ കാണുവാനും അഭിവാദ്യം അർപ്പിക്കുവാനും ഓ രോ സ്വീകരണ കേന്ദ്രങ്ങളിലും മണിക്കൂറൂകളോളം ആണ് ആളുകൾ കാത്തിരുന്നത്. പൂക്കളും പുസ്തകങ്ങളും നല്കിയാണ് സ്ഥാനാർഥിയെ വരവേറ്റത്.സ്വീകരണ കേ ന്ദ്രങ്ങ ളിൽ എൽഡിഎഫ് നേതാക്കന്മാരായ പി.ബി ഹർഷകുമാർ, ടി.ഡി ബൈജു, ഡി.സജി, സജു മിഖായേൽ, ശ്രീ ഗണേഷ്, രാജൻ സുലൈമാൻ, സാംസൺ ഡാനിയേൽ, ടി. മുരു കേഷ്, എസ് മനോജ്, അരുൺ കെ. എസ്, എം.അലാവുദീൻ, കെ.ബി രാജ ശേഖരക്കു റുപ്പ്, ആർ ജയൻ, ശ്രീനദേവി കുഞ്ഞമ്മ, രാധാ രാമചന്ദ്രൻ, കൃഷ്ണകുമാർ, സി.കെ. രവി ശങ്കർ തുടങ്ങിയവർ സംസാരിച്ചു.

You May Also Like

More From Author