കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ കാട്ടാനയുടെ ആക്രമ ണത്തിൽ കൊല്ലപ്പെട്ട ബിജുവിന്റെ ഭവനം സന്ദർശിച്ചു.  
കണമല : കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ, തുലാപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഓട്ടോ ഡ്രൈവറായ തു​ലാ​പ്പ​ള്ളി പുളിക്കുന്നത്ത് മലയിൽ കുടിലിൽ ബിജുവിന്റെ ഭവനം സന്ദർശിച്ച്, കുടുംബാംഗങ്ങളെ ആശ്വസിപ്പി ച്ചു. നിലയ്ക്കല് – തുലാപ്പള്ളി മാര്ത്തോമാശ്ലീഹാ പള്ളി വികാരി ഫാ. സെബാസ്റ്റ്യന് ഉള്ളാട്ട്, തുലാപ്പള്ളി മാര്ത്തോമ പള്ളി വികാരി ഫാ. എബിന് തോമസ് എന്നിവര് ഒപ്പം ഉണ്ടായിരുന്നു.
മനുഷ്യരുടെ ജീവനും സ്വത്തിനും വെല്ലുവിളിയായി വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് തടയുവാൻ  സത്വര നടപടികൾ സ്വീകരിക്കണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. സമാനമായ ആക്രമണ ങ്ങൾ ആവർത്തി ക്കപ്പെടുമ്പോഴും നിസ്സംഗത പുലർത്തുന്നത് കാട്ടു നീതിയാണ്. തുലാ പ്പള്ളിയിൽ കാട്ടാ ന ആക്രമണത്തിൽ കൊല്ലപ്പെട്ട ബിജുവിൻ്റെ കുടുംബത്തിൻ്റെ ദു:ഖ ത്തിൽ പങ്കു ചേരുന്നു. തുടർച്ചയായുണ്ടാകുന്ന വന്യജീവി ആക്രമണങ്ങളിൽ നഷ്ടപരി ഹാര തുക കൊ ണ്ടു മാത്രം കുടുംബത്തിനും സമൂഹത്തിനുമുണ്ടാകുന്ന നഷ്ടം നിക ത്താനാവില്ലെന്നോ ർമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം ഇനിയും ഈ വിധത്തിലുള്ള അക്ര മണങ്ങളുണ്ടാവാതിരിക്കുവാൻ സർക്കാരും ബന്ധപ്പെട്ട സ്ഥാപന ങ്ങളും സത്വരമായ ന ടപടികൾ സ്വീകരിക്കണം.തലമുറകളായി അധ്വാനിക്കുന്ന കൃ ഷി ഭൂമിയിൽ പ്രാണ ഭ യമില്ലാതെ ജീവിക്കുവാൻ മനുഷ്യർക്ക് സാഹചര്യം ഒരുക്കേണ്ട ത് സർക്കാരുകളുടെ ഉ ത്തരവാദിത്വമാണന്നും അദ്ദേഹം കാഞ്ഞിരപ്പള്ളിയിൽ പറ ഞ്ഞിരുന്നു .