കാഞ്ഞിരപ്പള്ളി: പാറത്തോട് തൃപ്പാലപ്ര ഭഗവതി ക്ഷേത്രത്തിൽ ഡിസംബർ 3 മുതൽ 10 വരെ  ഭാഗവത ശിരോമണി രാമപുരം ഉണ്ണികൃഷ്ണൻ മുഖ്യ യജ്ഞാചാര്യനാവുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി. യജ്ഞവേദിയിൽ എൻ എസ് എസ് യൂണിയൻ പ്രസിഡന്റ് എംഎസ് മോഹൻ ഭദ്രദീപ പ്രകാശനം നടത്തി. ക്ഷേത്രം രക്ഷാ ധികാരിയും എൻഎസ്എസ് യൂണിയൻ കമ്മറ്റിയംഗവുമായ എം.ജി ബാലകൃഷ്ണൻ നാ യർ ആചാര്യവരണം നടത്തി. ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ കെ.എസ് ബാലചന്ദ്രൻ നമ്പൂതിരി ദീപ പ്രോജ്ജ്വലനം നിർവ്വഹിച്ചു.  3ന് ക്ഷേത്ര സന്നിധിയിൽ വിളംബരഘോ ഷയാത്രയോടെയാണ് സപ്താഹ യജ്ഞത്തിന് തുടക്കമായത്.