വ്യക്തിത്വ വികസന ക്യാമ്പും പഠനോപകരണ വിതരണവും

Estimated read time 0 min read

കാഞ്ഞിരപ്പള്ളി: വിജയപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ബാലവേദി അവധിക്കാല വ്യക്തിത്വ വികസന ക്യാമ്പും പൊടിമറ്റം വിജയ് ബാലവേദി കുട്ടികള്‍ ക്ക് പഠനോപകരണ വിതരണവും നടത്തി. പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. വി.എസ്.എസ്.എസ്. ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ ബിനോയി മേച്ചേരിയില്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡംഗം ജോണിക്കുട്ടി മഠത്തിനകം, ഇടവക സമിതി സെക്രട്ടറി ബെന്നി പാമ്പാടിയില്‍, പി.ഡി.സി. സെക്രട്ടറി ജെയിംസ് കണ്ടെത്തിങ്കല്‍, ബാലവേദി സി.ഇ.ഒ. ശില്പ, കൂട്ടായ്മ കോര്‍ഡിനേറ്റര്‍ ജെയിംസ് പറപ്പള്ളിയില്‍, ആനിമേറ്റര്‍ മറിയാമ്മ മാമ്മച്ചന്‍ എന്നിവര്‍ പ്ര സംഗിച്ചു.

You May Also Like

More From Author

+ There are no comments

Add yours