ജസ്ന മുണ്ടക്കയം വിട്ടുപോയിട്ടുണ്ടാവില്ലെന്ന് പിതാവ് ജയിംസ് : കൂടുതല്‍ കാര്യങ്ങള്‍ കോടതിയില്‍ 

Estimated read time 1 min read

ജസ്ന മുണ്ടക്കയം വിട്ടുപോയിട്ടുണ്ടാവില്ലെന്ന് പിതാവ് ജയിംസ്. ജീവനോടെ ഉണ്ടായിരു ന്നെങ്കില്‍ ഒരുതവണയെങ്കിലും ബന്ധപ്പെട്ടേനെ. വര്‍ഗീയ മുതലെടുപ്പിനു ശ്രമം നട ന്നു. ലവ് ജിഹാദെന്ന് കരുതുന്നില്ല, സംശയമുള്ള സുഹൃത്ത് ഉള്‍പ്പെടെ നുണപരിശോ ധനയ്ക്ക് വിധേയനായിരുന്നു.

ജെസ്ന ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഒരിക്കലെങ്കിലും തന്നെ ബന്ധപ്പെട്ടേനെയെന്ന് പിതാവ് ജെയിംസ് ജോസഫ്. ജെസ്നയെ അപായപ്പെടുത്തിയതാണെന്നും ഏജൻസികളു ടെ അന്വേഷണത്തിന് സമാന്തരമായി തങ്ങളും അന്വേഷണം നടത്തിയിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട കൂടുതൽ കാ ര്യങ്ങൾ ഏപ്രിൽ 19-ന് വെളിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ലൗ ജിഹാദ് അടക്കമുള്ള വർഗീയ ആരോപണങ്ങളെ തള്ളുന്നുവെന്നും കേസിൽ വർഗീയ മുതലെ ടുപ്പിന് ശ്രമം നടന്നുവെന്നും പറഞ്ഞ അദ്ദേഹം ജെസ്‌നയുടെ തിരോധാനത്തിലെ ചുരു ളുകൾ മുണ്ടക്കയം ഭാഗത്ത് തന്നെയുണ്ടെന്നും ജെസ്ന‌യുടെ പിതാവ് പറഞ്ഞു. അവർ കേരളം വിട്ടുപോയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേസ് അന്വേഷിച്ച സിബിഐയെ കുറ്റപ്പെടുത്താനില്ല. അവർ തങ്ങൾ സംശയിക്കുന്ന ജെസ്നയുടെ സുഹൃത്തിന്റെയടക്കം നുണ പരിശോധന നടത്തി. സിബിഐ കേസ് അ വസാനിപ്പിക്കാൻ പോകുന്നു എന്ന സാഹചര്യത്തിലാണ് ഞങ്ങൾ അന്വേഷണം ആരം ഭിച്ചത്. ഏജൻസികൾക്ക് സമാന്തരമായി തങ്ങൾ ഒരു ടീമായി അന്വേഷണം നടത്തി യിരുന്നു. എല്ലാ അന്വേഷണ റിപ്പോർട്ടുകളും താനും ടീമും ചേർന്ന് ക്രോസ് ചെക്ക് ചെയ്തു. സിബിഐ വിട്ടുപോയ ചില കാര്യങ്ങളിലൂടെ ഞങ്ങൾ അന്വേഷണം നടത്തി. കേസിൽ ലോക്കൽ പോലീസിന്റെ അന്വേഷണത്തിൽ വീഴ്‌ച സംഭവിച്ചു. ഈ മാസം 19 ന് കൂടുതൽ വിവരങ്ങൾ നൽകുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറ ഞ്ഞു.

You May Also Like

More From Author