പാലാ ആർടി ഓഫിസിൽ കൈക്കൂലി നൽകുന്നതിന് 2 ഏജന്റുമാർ കൊണ്ടുവന്ന 20,000 രൂപ വിജിലൻസ് പിടി കൂടി

Estimated read time 0 min read

മോട്ടർ വാഹന വകുപ്പിന്റെ പാലാ ഓഫിസിൽ (ആർടി ഓഫിസ്) ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകുന്നതിന് 2 ഏജന്റുമാർ കൊണ്ടുവന്ന 20,000 രൂപ വിജിലൻസ് പിടി കൂടി. ഉദ്യോഗസ്ഥരെക്കണ്ട് മറ്റൊരു ഏജന്റ് ഒന്നാം നിലയിൽനിന്ന് താഴേക്കുചാടി കട ന്നുകളഞ്ഞു. ഇന്നലെ വൈകുന്നേരമായിരുന്നു പരിശോധന. ഈരാറ്റുപേട്ട സ്വദേശി മാ ഹിൻ, പാലാ സ്വദേശി അനിൽ എന്നിവരിൽനിന്നാണു പണം കണ്ടെത്തിയത്.

വിജിലൻസ് സംഘം ഓഫിസിലേക്കു വരുന്നതുകണ്ട് ഒന്നാം നിലയിൽ ഉണ്ടായിരുന്ന ഏജന്റ് പാലാ സ്വദേശി ജിബിൻ സമീപത്തെ പുരയിടത്തിലേക്കു ചാടി കടന്നുകള ഞ്ഞെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അസി. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറുടെ ഫോ ണിലേക്ക് ഗൂഗിൾ പേ വഴി പണമയച്ച വിവരങ്ങളും പരിശോധനയിൽ കണ്ടെത്തി. വ നിതാ ജീവനക്കാരിക്കു ഗൂഗിൾ പേ വഴി പണം അയച്ചുകൊടുത്തതിന്റെ സ്ക്രീൻ ഷോട്ടും പരിശോധനയിൽ വിജിലൻസിനു ലഭിച്ചു. സിഐ സാജു എസ്.ദാസ്, എസ്ഐമാരായ സ്റ്റാൻലി തോമസ്, ബി.സുരേഷ് കുമാർ, വി.എം.ജയ്മോൻ എന്നിവ രുടെ നേതൃത്വത്തിലാണു റെയ്ഡ് നടത്തിയത്.

You May Also Like

More From Author