ചിലവായ ഒന്നരക്കോടി കാടുകയറി

Estimated read time 1 min read

പെരുവന്താനം പഞ്ചായത്തിലെ കടമാൻകുളത്ത് നിർമ്മാണം ആരംഭിച്ച ഓഡിറ്റോറിയം ആണ് പാതിവഴിയിൽ ഉപേക്ഷിച്ചത്. 35 മൈൽ മതമ്പ റോഡ് സൈഡിൽ കടമാൻകുളംതാണ്  ഒന്നരക്കോടിയോളം രൂപ ചെലവ് പ്രതീക്ഷിച്ച ഓഡിറ്റോറിയത്തിന്റെ നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ചത്. ടി ആർ ആൻഡ് എസ്റ്റേറ്റിന് നടുവിൽ ജനവാസം തീരെ കുറഞ്ഞ മേഖലകൾ ഓഡിറ്റോറിയത്തിൽ നിർമ്മാണം ആരംഭിച്ചത് തന്നെ അഴിമതി നടത്താൻ ആണെന്ന് ആരോപണം ശക്തമായിട്ടു ണ്ട്. പാതിവഴി പോലും നിർമ്മാണം എത്താതെ തന്നെ വൻതുക വില്ലും മാറിയതായും പറയപ്പെടുന്നു.

മുൻവശത്തെ പ്രവേശനകവാടവും വലിയ ഹാളും ഹാളിനുള്ളിൽ സ്റ്റേജും ഇരുവശത്തുമായി കൊറിഡോർ ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തികളുടെ ഭാഗമായി മേൽക്കൂരയുടെ അളവുകൾ വരെ കട്ട കെട്ടി മറച്ചു. പിന്നീട് നിർമ്മാണം നിലച്ചു. ഇപ്പോൾ കെട്ടിടം കാടുമൂടിയ നിലയിലാണ്. വലിയ മരങ്ങൾ കെട്ടിടത്തിനുള്ളിൽ വളർന്നുനിൽക്കുന്ന കാഴ്ചയുമുണ്ട്. ജനവാസ തീരെ കുറവായ മേഖല ആയതുകൊണ്ട് തന്നെ ഇവിടെ സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നുതായി പ്രദേശ വാ സികൾ കുറ്റപ്പെടുത്തുന്നു. പെരുവന്താനം പഞ്ചായത്തിലെ കഴിഞ്ഞ എൽഡിഎഫ് ഭരണസമിതിയാണ് ഒന്നര കോടി രൂപ ചെലവിൽ കെട്ടിടനിർമാണ ആരംഭിച്ചത്.

പഞ്ചായത്ത് സെക്രട്ടറി നിർവഹണ ഉദ്യോഗസ്ഥനായി നിർമ്മാണം ആരംഭിക്കുകയും പിന്നീട് നിർമ്മാണം നിലയ്ക്കുകയും ആയിരുന്നു.  30 ശതമാനം പണി പൂർ ത്തിയാക്കിയ ഇപ്പോൾ 97 ലക്ഷം രൂപ കരാറുകാരൻ ബില്ല് മാറി എടുത്തതായും പറയപ്പെടുന്നു. പൊതുഖജനാവിൽ നിന്നുള്ള പണം എങ്ങനെ തോർത്ത് അടിക്കാം എന്നതിന് ഒരു ഉദാഹരണം കൂടി ആകുകയാണ് കടമാൻകുളതെ കാട് കയറിയ ഈ കെട്ടിടത്തിലെ കാഴ്ച.

You May Also Like

More From Author

+ There are no comments

Add yours