സോളാർ കേസിൽ നിരപരാധിയായിരുന്നു ഉമ്മൻ ചാണ്ടിയെന്നും പല കാര്യങ്ങളിലും താൻ തെറ്റിദ്ധരിക്കപ്പെട്ടതായും പി.സി ജോർജ് : തന്റെ ഇടനിലയിൽ 50 ലക്ഷം നൽ കിയെന്നും പി.സി. ജോർജ്. ഉമ്മൻ ചാണ്ടിക്കെതിരെ മൊഴിനൽകാൻ പരാതിക്കാരി ആവിശ്യപ്പെട്ടതായും പി.സി.

സോളര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരായ ഗൂഢാലോചനയില്‍ തന്നെ പങ്കാളിയാ ക്കാന്‍ ശ്രമിച്ചുവെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. ദല്ലാള്‍ നന്ദകുമാര്‍ വഴി പിണറായി വിജ യനെ സന്ദര്‍ശിച്ചശേഷം പരാതിക്കാരി തന്നെ വന്നു കണ്ടു. പിണറായി പറഞ്ഞിട്ടാണ് പരാതിക്കാരി കാണാന്‍ വന്നതെന്ന്  വിശ്വസിക്കുന്നു. ഒരു കുറിപ്പ് ഏല്‍പിച്ച ശേഷം അതിലുള്ളതുപോലെ മാധ്യമങ്ങളോടും അന്വേഷണ ഉദ്യോഗസ്ഥരോടും പറയണമെ ന്ന് പറഞ്ഞു. അത് പറ്റില്ലെന്ന് അപ്പോള്‍തന്നെ അറിയിച്ചെന്നും  സിബിഐ ഉദ്യോഗസ്ഥ ര്‍ക്ക് ആ കുറിപ്പ് കൈമാറിയെന്നും പി.സി.ജോര്‍ജ് പറഞ്ഞു.