കാഞ്ഞിരപ്പള്ളി: ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി എട്ടാം വാര്‍ഡംഗം സുമി ഇസ്മയിലിനെ തിരഞ്ഞെടുത്തു. ഇന്നലെ നടന്ന തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം), കോണ്‍ഗ്രസ്, ബി.ജെ.പി. അംഗങ്ങള്‍ വിട്ടു നിന്നതോടെ ക്വാറം തികയാതിരുന്ന തിനാല്‍ തിരഞ്ഞെടുപ്പ് ഇന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു. ഇന്നും ഇവര്‍ വിട്ട്  നി ന്നെങ്കിലും ക്വാറം തികഞ്ഞില്ലെങ്കിലും തിരഞ്ഞെടുപ്പ് നടത്താമെന്ന ചട്ടത്തിലാണ് വൈസ് പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. സി.പി.എമ്മിന്റെയും സി.പി.ഐയുടെ ഒരംഗവവും ഉള്‍പ്പെടെ 10 അംഗങ്ങളാണ് യോഗത്തില്‍ പങ്കെടുത്തത്.

എല്‍.ഡി.എഫ്. ഭരിക്കുന്ന പഞ്ചായത്തില്‍ ക്ഷേമകാര്യ സ്ഥിരം സമിതി അംഗ സ്ഥാന ത്തെ ചൊല്ലിയാണ് കേരള കോണ്‍ഗ്രസ് (എം) അംഗങ്ങള്‍ യോഗത്തില്‍ നിന്ന് വിട്ട് നി ന്നത്. ഇതോടെ കേരള കോണ്‍ഗ്രസ് (എം), സി.പി.എം. ഭിന്നത മറനീക്കി പുറത്ത് വ ന്നിരിക്കുകയാണ്.vice President Election
എല്‍.ഡി.എഫ്. ഭരിക്കുന്ന പഞ്ചായത്തില്‍ ആദ്യ മൂന്ന് വര്‍ഷം കേരള കേണ്‍ഗ്രസ് എ മ്മിനായിരുന്നു വൈസ് പ്രസിഡന്റ് സ്ഥാനം.  മുന്നണി ധാരണ പ്രകാരം കേരള കോ ണ്‍ഗ്രസ് (എം) അംഗം റോസമ്മ തോമസ് വൈസ് പ്രസിഡന്റ് സ്ഥാനം രാജി വെച്ചിരു ന്നു. വൈസ് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടതോടെ കേരള കോണ്‍ഗ്രസ് (എം) രണ്ട് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം ആവശ്യപ്പെട്ടിരുന്നു. ഇതില്‍ സി.പി.എം. തീരുമാ നം അറിയിക്കാതിരുന്നതാണ് കേരള കോണ്‍ഗ്രസ് എമ്മിനെ ചൊടിപ്പിച്ചത്.

വികസനകാര്യ സമിതി, ആരോഗ്യവിദ്യാഭ്യാസകാര്യ സമിതി അധ്യക്ഷ സ്ഥാനങ്ങള്‍ ആവശ്യപ്പെട്ടത്. ഇതില്‍ ആരോഗ്യ വിദ്യാഭ്യാസകാര്യ സമിതി അധ്യക്ഷ സ്ഥാനം കേരള കോണ്‍ഗ്രസിന് നല്‍കുന്നതിന് സി.പി.എം. അംഗമായ ബി.ആര്‍. അന്‍ഷാദ് രാജി വെച്ചിരുന്നു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, രണ്ട് സ്ഥിര സമിതി അധ്യക്ഷ സ്ഥാനങ്ങള്‍ എന്നിവ സി.പി.എമ്മിനുള്ളപ്പോള്‍ തങ്ങള്‍ക്ക് ഒരു സ്ഥിരസമിതി അധ്യക്ഷ സ്ഥാനം മാത്രമാണുള്ളതെന്ന് കേരള കോണ്‍ഗ്രസ് (എം) നേതാക്കള്‍ പറയുന്നു. 23 അംഗ പഞ്ചായത്തില്‍ സി.പി.എം.- 10, കേരള കോണ്‍ഗ്രസ് (എം)- മൂന്ന്, സി.പി.ഐ. – ഒന്ന്, കോണ്‍ഗ്രസ്- ഏഴ്, ബി.ജെ.പി. രണ്ട് എന്നിങ്ങനെയാണ് കക്ഷി നില. ഇതില്‍ കോടതിയില്‍ തിരഞ്ഞെടുപ്പു കേസ് നിലനില്‍ക്കുന്നതിനാല്‍ ഒരു സി.പി.എം. അംഗത്തിനു വോട്ടില്ല.