വെള്ളാവൂര്‍ ഗ്രാമപഞ്ചായത്തിന് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിര്‍ മ്മിക്കുന്നതിന് എംഎല്‍എ നിയോജകമണ്ഡല ആസ്തി വികസന ഫണ്ടില്‍ നിന്ന് 1 കോ ടി 50 ലക്ഷം രൂപ അനുവദിച്ചതിന്റെ നിര്‍മ്മാണ ഉദ്ഘാടനം ഗവ.ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് നിര്‍വഹിച്ചു. നിലവിലെ പഴയ കെട്ടിടം അതീവ ശോചനീയവസ്ഥയി ലായിരുന്നതിന് ഇതോടെ പരിഹാരമാകും. തദ്ദേശ സ്വയംഭരണം വകുപ്പിനാണ് നിര്‍ മ്മാണ ചുമതല. 4700 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ രണ്ട് നിരകളിലായിട്ടാണ് നിര്‍ മ്മാണം.

നിര്‍മ്മാണ ജോലികള്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് വിപ്പ് അറിയിച്ചു. വെള്ളാവൂര്‍ ഗ്രാമപഞ്ചായത്ത് പരിസരത്ത് നടന്ന യോഗത്തില്‍ വെള്ളാവൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് റ്റി.എസ് ശ്രീജിത്ത് അധ്യക്ഷനായി. ജില്ലാ പഞ്ചാ യത്ത് അംഗങ്ങളായ ജസി ഷാജന്‍, ഹേമലതാ പ്രേംസാഗര്‍ എന്നിവരും വിവിധ ജനപ്ര തിനിധികളായ ശ്രീജിത്ത് കെ എസ്, രഞ്ജിനി ബേബി, റോസമ്മ കോയിപ്പുറം, ആന ന്ദവല്ലി കെ കെ, അനൂപ് പി റ്റി, സന്ധ്യാ റജി, സിന്ധുമോള്‍ റ്റി എ., ബെന്‍സി ബൈജു, ബിനോദ് ജി പിള്ള, രാധാകൃഷ്ണന്‍ പി., ആതിരാ വേണുഗോപാല്‍, ജയകുമാര്‍ ആര്‍ എ ന്നിവരും ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുത്തു.