കാട്ടാനയുടെ അക്രമത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ട കുടുംബത്തിൻ്റെ ദുഃഖത്തെ പോലും പ്രതിപക്ഷ നേതാവ് വിഡി സതീശൻ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കു കയാണന്ന്ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. പത്തനംതിട്ടയിൽ മാ ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. 15 വർഷക്കാലം എം.പി ആ യിരുന്ന ആൻ്റോ ആൻ്റണി വനമേഖലയുമായി ബന്ധപ്പെട്ട ഒരു പ്രശ്നങ്ങളിലും ഇടപെടു കയോ പരിഹാരം കണ്ടെത്തുവാനോ ശ്രമിച്ചിട്ടില്ല വനമേഖലയിൽ താമസക്കാരാ യവ രിൽ ഭൂരിഭാഗം പേർക്കും പട്ടയം ഇല്ല. തലമുറകളായി താമസിക്കുന്നവർക്ക് തങ്ങളുടെ വീടുകളോട് ചേർന്ന് ഭൂമിയിൽ നില്ക്കുന്ന പ്ലാവ് മരങ്ങൾ മുറിച്ച് മാറ്റണം എന്ന ആവ ശ്യത്തിന് പരിഹാരം കണ്ടെത്താൻ നിലവിലെ വന നിയമം അനുവദിക്കുന്നില്ല.

കേന്ദ്ര വന നിയമത്തിൽ അടിയന്തിര ഭേദഗതി ആവശ്യമാണ്. മനുഷ്യ ജീവന് വില ഉ ണ്ടല്ലോ അത് സംരക്ഷിക്കപ്പെടുക തന്നെ വേണം. പന്നിയെ അടക്കം ഷുദ്രജീവി ആയി പ്രഖാപിക്കണമെന്ന് കേരളം ആവശ്യപ്പെട്ടപ്പോൾ അത് പറ്റില്ലന്ന നിലപാടാണ് കേന്ദ്ര സ ർക്കാർ എടുത്തത്. ഈ വിഷയത്തിൻ ആൻ്റോ ആൻ്റണി അടക്കം മലയോര മേഖലയി ലെ എം.പിമാർ ഒന്ന് പ്രതികരിക്കുക പോലും ചെയ്തില്ല. വന്യ ജീവികളുടെ എണ്ണം ക്രമാ തിതമായി വർദ്ധിക്കാതിരിക്കുവാൻ അവയുടെ പ്രജനനം നിയന്ത്രിക്കുവാൻ വേണ്ട നട പടി സ്വീകരിക്കുവാൻ ഇടപെടൽ നടത്തണം. ഈ വിഷയത്തിൽ നിയമസഭ പ്രമേയം പാസ്സാക്കിയിട്ടുള്ളതാണ്. വന നിയമത്തിൽ മാറ്റം വരുത്തുന്നതിനായി ഒറ്റ കെട്ടായി നിന്നുകൊണ്ട് ഇടപെടൽ നടത്തുകയാണ് വേണ്ടത്. കേരള വിരുദ്ധ നിലപാട് സ്വീകരി യ്ക്കുന്ന പ്രതിപക്ഷ നേതാവിൻ്റെ നടപടി ആപഹാസ്യമാണന്നും മന്ത്രി പറഞ്ഞു,