അന്തരിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ സ്മൃതി മണ്ഡപത്തിൽ പൂക്കൾ അർപ്പിച്ച് പത്തനംതിട്ടയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.റ്റി.എം. തോ മസ് ഐസക്ക്. കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ വാഴൂർ പഞ്ചായത്തിലെ പര്യടന പരി പാടി കാനത്തിലെത്തിയപ്പോഴാണ് ചൊവ്വാഴ്ച ഉച്ചക്ക് പര്യടനവാഹനം നിർത്തി തോമ സ് ഐസക്ക് നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം കൊച്ചുകളപ്പുരയിടത്തിൽ വീ ട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തിലെത്തിയത്.സ്മൃതി മണ്ഡപത്തിലെത്തി പൂക്കൾ അർ പ്പിച്ച് അഭിവാദ്യം ചെയ്ത ശേഷം ഒരു മിനിറ്റ് മൗനമായി നിന്ന ശേഷമാണ് അദ്ദേഹം മടങ്ങിയത്.
ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, ജില്ലാ പഞ്ചായത്തംഗം ടി.എൻ.ഗിരീഷ് കുമാർ
എൽ.ഡി.എഫ് നേതാക്കളായ കെ.അനിൽകുമാർ, കെ.എം.രാധാകൃഷ്ണൻ, ഗിരീഷ്. എ സ്.നായർ, എം.എ ഷാജി, സുമേഷ് ആൻഡ്രൂസ്,ഷെമീം അഹമ്മദ്, മോഹൻ ചേന്ദംകു ളം, രാജൻ ചെറുകാപ്പള്ളി എന്നിവർ ഒപ്പമുണ്ടായിരുന്നു.