വേനൽ മഴയ്ക്ക് ഒപ്പമെത്തിയ കാറ്റിൽ മുണ്ടക്കയം വണ്ടൻപതാലിൽ വ്യാപക നാശം. വണ്ടൻപതാൽ 10 സെൻ്റിൽ 4 വീടുകൾ തകർന്നു .20 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.

വെള്ളിയാഴ്ച്ച വൈകുന്നേരം വേനൽമഴയ്ക്കൊപ്പമെത്തിയ കാറ്റിൽ മുണ്ടക്കയം വണ്ട ൻപതാൽ മേഖലയിൽ വ്യാപക നഷ്ടം.ശക്തമായ കാറ്റിൽ 4 വിടുകൾ തകർന്നു. കുട്ടൻ തറപ്പേൽ സിനാജ്. ,പാടവീട്ടിൽ മുഹമ്മദ് ഷാ, പുതുപ്പറമ്പിൽ രാജു പി.എസ് ,കുളക്കാ ട്ട്കര തങ്കമ്മ എന്നിവരുടെ വീടുകളാണ് തകർന്നത് .വീടുകളുടെ മേൽക്കുരയിലെ ആ സ്പറ്റോസ് ഷീറ്റുകളും ഓടുകളും കാറ്റിൻ പറന്നു വീഴുകയും തകരുകയായിരുന്നു. വീ ട്ടിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും പരിക്കേൾക്കാതെ രക്ഷപ്പെട്ടു.

മേൽക്കൂര തകർന്ന് വീണ് ഫാൻ, മിക്സി, റ്റി.വി. വാഷിംഗ് മിഷ്യൻ തുടങ്ങി വിട്ടു ഉപക രണങ്ങളും തകർന്നിട്ടുണ്ട്. കാറ്റിൽ മരങ്ങൾ ഒടിഞ്ഞ് വീണ് മേഖലയിലെ വൈദ്യുതി ബന്ധവും തകരാറിലായിരുന്നു. ശനിയാഴ്ച്ച വൈകിയാണ് വൈദ്യുതി ബന്ധം പുന സ്ഥാപിച്ചത്. തകർന്ന 4 വിടുകളും വാസയോഗ്യമല്ലാത്ത അവസ്ഥയാണ്. ഇവിടെ താമ സിച്ചിരുന്നവരെ സമീപ വീടുകളിലും, ബന്ധുവീടുകളിലേയ്ക്കും മാറ്റി പാർപ്പിച്ചു.

എരുമേലി നോർത്ത് വില്ലേജ് ഓഫീസർ സന്ധ്യ പി .എസ് ,വില്ലേജ് അസിസ്റ്റൻറ് മാർട്ടി ൻ. പി. വിൻസൻറ് ,വാർഡംഗം ഫൈസൽ മോൻ എന്നിവരുടെ നേതൃത്വത്തിൽ പ്രദേ ശം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി .ഏകദേശം 20 ലക്ഷം രൂപയുടെ നാശ നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം.