എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ. റ്റി. എം തോമസ് ഐസക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ 11 മണിയോടുകൂടി വണാധികാരിയായ ജില്ലാ കലക്ടര്‍ പ്രേം കൃ ഷ്ണന്‍ മുമ്പാകെയാണ് പത്രിക നല്‍കിയത്. മന്ത്രി വീണാ ജോര്‍ജ്, പാര്‍ലമെന്റ് മണ്ഡ ലം തെരെഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് ചിറ്റയം ഗോപകുമാര്‍ എംഎല്‍എമാരായ മാ ത്യു റ്റി. തോമസ്, പ്രമോദ് നാരായണന്‍ എന്നിവരും ഒപ്പം ഉണ്ടായിരുന്നു. കണ്ണങ്കര അ ബാന്‍ ടവറിന് പരിസരത്ത് നിന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനത്തി നൊപ്പം തുറന്ന ജീപ്പില്‍ വോട്ടര്‍മാരെ അഭിവാദ്യം ചെയ്തുകൊണ്ടാണ് സ്ഥാനാര്‍ത്ഥി ക ളക്ട്രേറ്റ് പടിക്കല്‍ വരെ എത്തിയത്. തുടര്‍ന്ന് ജില്ലയിലെ എം.എല്‍.എ മാര്‍ക്കൊപ്പം ക ളക്ട്രേറ്റില്‍ എത്തിയാണ് പത്രിക സമര്‍പ്പിച്ചത്.

അബാന്‍ ടവറിന് സമീപത്തുനിന്നും ആരംഭിച്ച പ്രകടനത്തിന് മന്ത്രി വി.എന്‍ വാസവ ന്‍, അഡ്വ.കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ, സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ. പി.ഉദയഭാനു, എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി രാജു എബ്രഹാം, കണ്‍ വീനര്‍ അലക്‌സ് കണ്ണമല,സിപിഐ ജില്ലാ സെക്രട്ടറി സികെ ശശിധരന്‍ നായര്‍, അനു ചാക്കോ, എ.പത്മകുമാര്‍, പി.ജെ അജയകുമാര്‍,ആര്‍ സനല്‍കുമാര്‍, പി.ബി.ഹര്‍ഷകു മാര്‍, റ്റി.ഡി ബൈജു, ഓമല്ലൂര്‍ശങ്കരന്‍, പി.ആര്‍ പ്രസാദ്, എസ്.നിര്‍മ്മലാ ദേവി, ആര്‍. ഉണ്ണികൃഷ്ണപിള്ള, അഡ്വ.ആനി സ്വീറ്റി, അഡ്വ.കെ അനന്തഗോപന്‍, എം.വി. സഞ്ജു, ശരത്ത് ചന്ദ്രന്‍, സുമേഷ്, കെ.ഐ.ജോസഫ്, ബി.ഷാഹുല്‍ ഹമീദ്, മാത്യൂസ് ജോര്‍ജ്ജ്, ചെറിയാന്‍ ജോര്‍ജ്ജ് തമ്പു, രാജു നെടുവമ്പുറം, മനോജ് മാധവശ്ശേരി, വര്‍ഗ്ഗീസ് മുളക്ക ല്‍, പി.കെ.ജേക്കബ്, ചെറിയാന്‍ പോളചിറക്കല്‍, സജു മീക്കായേല്‍, ബി.ഹരിദാസ്, മാത്യൂസ് ജോര്‍ജ്ജ്, നിസാര്‍ നൂര്‍മഹല്‍, ആര്‍. മായാ അനില്‍ കുമാര്‍. എന്നിവര്‍ നേ തൃത്വം നല്‍കി.