കപ്പാട് മാർ സ്ലീവാ തീർഥാടന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്‍റെയും വിശു ദ്ധ ബെനദിക്തോസിന്‍റെയും തിരുനാൾ ഫെബ്രുവരി രണ്ട്  മുതൽ നാലുവരെ നടക്കു മെന്ന് വികാരി ഫാ. ആന്‍റണി മണിയങ്ങാട്ട്, അസിസ്റ്റന്‍റ് വികാരി ഫാ. റോണി മഠത്തി പറന്പിൽ എന്നിവർ അറിയിച്ചു. രണ്ടിന് രാവിലെ ആറിന് വിശുദ്ധ കുർബാന, 10ന് വിശുദ്ധ കുർബാന, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, പ്രദക്ഷിണം, വൈകുന്നേരം 4.30ന് കൊടിയേറ്റ്, വിശുദ്ധ കുർബാന – ഫാ. ആന്‍റണി മണിയങ്ങാട്ട്, ആറിന് സെമിത്തേരി സന്ദർശനം. മൂന്നിന് രാവിലെ 5.30ന് വിശുദ്ധ കുർബാന, നൊവേന – ഫാ. റോണി മഠത്തിപറന്പിൽ, ഏഴിന് വിശുദ്ധ കുർബാന – ഫാ. ജോബി പുന്നിലത്തിൽ സിഎംഐ, വൈകുന്നേര ആറിന് കഴുന്നു പ്രദക്ഷിണം, രാത്രി 7.15ന് ഗാനമേള. നാലിന് രാവിലെ 6.30ന് വിശുദ്ധ കുർബാന, 10ന് വിശുദ്ധ കുർബാന – ഫാ. ഷിബിൻ മണ്ണാറത്ത് ഒഎസ്ബി, വൈകുന്നേരം 4.30ന് തിരുനാൾ കുർബാന, സന്ദേശം – ഫാ. അഗസ്റ്റിൻ കൂട്ടിയാനി, 6.15ന് പ്രദക്ഷിണം, രാത്രി 7.30ന് ആകാശവിസ്മയം, ലൈറ്റ്ഷോ.