ലോക്സഭ തിരഞ്ഞെടുപ്പ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനെ തിരായ വിലയിരുത്തൽ. മോൻസ് ജോസഫ് എംഎൽഎ…
പൊൻകുന്നം :ഏപ്രിൽ 26 ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പ് കേന്ദ്ര സംസ്ഥാന സർ ക്കാരുകളുടെ ദുർഭരണത്തിനെതിരെയുള്ള വിധിയെഴുത്തായിരിക്കുമെന്ന് മോൻസ് ജോസഫ് എംഎൽഎ അഭിപ്രായപ്പെട്ടു.യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി യുടെ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.രാജ്യം നേരിടുന്ന ഏറ്റവും വലിയ വിപത്തായ വർഗീയ തയെ ചെറുത്തുതോൽപ്പിക്കാൻ കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിൽ എത്തണ മെന്നും  മോൻസ് ജോസഫ് പറഞ്ഞു.എല്ലാ വിഭാഗം ജനങ്ങൾക്കും നീതി ഉറപ്പുവരു ത്താൻ കോൺഗ്രസ് നേതൃത്വം നൽകുന്ന സർക്കാരിന് മാത്രമേ കഴിയുകയുള്ളു എ ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മതേതര ജനാധിപത്യ സംവിധാനങ്ങളുടെ ഭാവിയെ നിർണ്ണയിക്കുന്ന സുപ്രധാനമായ തിരഞ്ഞെടുപ്പാണ് വരാൻ പോകുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ കോൺഗ്രസ്‌ രാഷ്ട്രീയ കാര്യസമിതി അംഗം ജോസഫ് വാഴക്കൻ പറഞ്ഞു.യു.ഡി .എഫ് നിയോജക മണ്ഡലം ചെയർമാൻ സി.വി.തോമസുകുട്ടി അധ്യക്ഷത വഹിച്ചു.ആന്റോ ആന്റണി എം.പി, കെപിസിസി ജനറൽ സെക്രട്ടറി പിഎ സലിം, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, യുഡിഎഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, നിയോജകമണ്ഡലം ക ൺവീനർ ജിജി അഞ്ചാനീ, യുഡിഎഫ് നേതാക്കളായ തോമസ് കല്ലാടൻ, ജാൻസ് കുന്ന പ്പള്ളി, പി. സതീഷ് ചന്ദ്രൻ നായർ, വി.എസ്. അജ്മൽ ഖാൻ, പി.എ.ഷെമീർ, ഷിൻസ് പീറ്റർ, ടി.കെ.സുരേഷ് കുമാർ, പ്രൊഫ.റോണി.കെ.ബേബി, സുഷമ ശിവദാസ്, പി. ജീരാജ്, മനോജ് തോമസ് , പി.പി.ഇസ്മായിൽ , ബാബു ജോസഫ്, മുണ്ടക്കയം സോമൻ ,പി. എം.സലിം , അബ്ദുൽ കരീം മുസലിയാർ, ജെയിംസ് പതിയിൽ, നിബു ഷൗക്കത്ത്, കെ.എം.നൈസാം,ജോ പായിക്കാടൻ, അഭിലാഷ് ചന്ദ്രൻ, ടി.എ.ഷിഹാബുദീൻ,കെ. എസ് ഷിനാസ്, ലൂസി ജോർജ്ജ്, ശ്രീകല ഹരി, രഞ്ജു തോമസ്, സേവ്യർ മൂലകുന്ന് എന്നിവർ പ്രസംഗിച്ചു.