കേരളം ഭരിക്കുന്നത് കൊള്ളക്കാർ: സജി മഞ്ഞക്കടമ്പിൽ

Estimated read time 0 min read

മണിമല : കേരളത്തിൽ ഭരണം നടത്തുന്നത് കൊള്ളക്കാരാണെന്ന് യുഡിഎഫ് കോട്ട യം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.ഇടതു സർക്കാരിന്റെ അഴി മതിയും ദുർഭരണവും തുറന്നുകാട്ടാനും,മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്ക ണമെന്നും ആവശ്യപ്പെട്ട് ഈ മാസം 18നു നടക്കുന്ന യുഡിഎഫ് സെക്രട്ടേറിയറ്റ് ഉപരോ ധത്തിന്റെ പ്രചരണാർത്ഥം മണിമലയിൽ നടത്തിയ പദയാത്രയുടെ ഉദ്ഘാടനം മണിമല ബസ്റ്റാന്റ് ജംഗ്ഷനിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സജി.

പോലീസ് ഉൾപ്പെടെയുള്ള ഭരണ സംവിധാനം ഉപയോഗിച്ച് പാവപ്പെട്ടവന്റെ മേൽ പി ഴ ചുമത്തി കുത്തിപ്പിഴിഞ്ഞ്, പോക്കറ്റ് അടിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും സജി കുറ്റപ്പെടുത്തി.കോൺസ് വെള്ളവുർ മണ്ഡലം പ്രസിഡണ്ട് പി.ഡി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.യുഡിഎഫ് കോട്ടയം ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് മുഖ്യ പ്രസംഗം നടത്തി.

അബ്ദുൽ കരീം മുസ്ലിയാർ ,മുണ്ടക്കയം സോമൻ , സി വി തോമസ്കുട്ടി, ജേക്കബ് തോമ സ്, മനോജ് തോമസ്, പ്രസാദ് ഉരുളികുന്നം ,ജോഷി തോമസ് , അഭിലാഷ് ചുഴി കുന്നേ ൽ, പഞ്ചായത്ത് മെമ്പർമാരയ പി.ജെ.ജോസഫ് കുഞ്ഞ്, മിനി മാത്യു, പി.എസ്. ജമീല, ബെൻസി ബിജു, വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു.

You May Also Like

More From Author